| Wednesday, 21st March 2018, 10:26 pm

സിയാച്ചിനില്‍ 10 വര്‍ഷത്തിനിടെ മരിച്ചത് 163 ജവാന്മാരെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിയാച്ചനില്‍ 10 വര്‍ഷത്തിനിടെ മരിച്ചത് 163 ഇന്ത്യന്‍ ജവാന്മാരെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാം. മരിച്ചവരില്‍ 6 പേര്‍ 20,000 അടി ഉയരത്തിന് മുകളില്‍ വച്ചാണ് മരിച്ചതെന്നും മന്ത്രി അറിയിച്ചു.

9 ജവാന്മാരുടെ ജീവനാണ് 2008ല്‍ സിയാച്ചിനില്‍ നഷ്ടപ്പെട്ടത്. 2009ല്‍ പതിമൂന്നും 2010ല്‍ അന്‍പതും 2011ല്‍ 24ലും പേര്‍ മരിച്ചു. 2012ല്‍ പന്ത്രണ്ടും 2013ല്‍ പതിനൊന്നും 2014ല്‍ എട്ടും പേര്‍ മരിച്ചു. 2015ല്‍ മരണം 11 ആയിരുന്നു. പതിനൊന്നും എട്ടും പേരാണ് 2016ലും 2017ലുമായി മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also:

നമ്മുടെ ജവാന്മാര്‍ കരുത്തരാണെന്നും, അവര്‍ ഏത് തരത്തിലുമുള്ള പ്രതിസന്ധികള്‍ നേരിടാന്‍ തയ്യാറാണെന്നും, അതിന് വേണ്ടിയുള്ള എല്ലാ വിത ട്രെയിനിങ്ങ് റിക്രൂട്ട്മെന്റുകളും അവര്‍ക്ക് നല്‍കുന്നുണ്ടെന്നും സീതാരാം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും കെടും തണുപ്പുള്ളതുമായ യുദ്ധഭൂമിയാണ് സിയാച്ചിന്‍. കാരക്കോറം പര്‍വ്വത നിരകളില്‍ സ്ഥിതിചെയ്യുന്ന സിയാച്ചിനില്‍ മഞ്ഞ് വീഴ്ചയും ശക്തമായ കാറ്റും സ്ഥിരം സംഭവമാണ്. 1984 ല്‍ നടന്ന പാക്കിസ്ഥാനുമായുള്ള യുദ്ധമെഴിച്ചാല്‍ മറ്റൊരു യുദ്ധനീക്കവും ഇവിടെ നടന്നിട്ടില്ല. എങ്കിലും അതീവ തന്ത്രപ്രധാനമായ പ്രദേശത്ത് കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more