| Thursday, 9th April 2020, 2:22 pm

മഹാരാഷ്ട്രയില്‍ 162 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു; സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1297

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 162 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരികരിച്ചവരുടെ എണ്ണം 1297 ആയി. സംസ്ഥാന ആരോഗ്യവകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.

അതേസമയം, കൊവിഡ് വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 14 ന് അവസാനിക്കാന്‍ പോകുന്ന ലോക് ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യത ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്.

രാജ്യത്ത് 5000ത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുക എന്നത് അസാധ്യമാണെന്നാണ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മോദി അഭിപ്രായപ്പെട്ടത്.

ലോക്ക് ഡൗണ്‍ എന്നുവരെ തുടരണം എന്നതില്‍ പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, ഒഡീഷയില്‍ ഏപ്രില്‍ 30 വരെ ലോക് ഡൗണ്‍ നീട്ടുമെന്ന് ഒഡീഷ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more