| Tuesday, 26th November 2019, 9:26 am

'162 ഉം അതില്‍ കൂടുതലും, കാത്തിരുന്ന് കാണാം'; മഹാരാഷ്ട്രയില്‍ ആത്മ വിശ്വാസം കൈവിടാതെ മഹാ വികാസ് അഘാഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് 160 ലധികം എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാവര്‍ത്തിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. രാവിലെ ട്വറ്ററിലൂടെയായിരുന്നു സഞ്ജയ് റാവത്ത് ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘162 ഉം അതില്‍ കൂടുതലും, കാത്തിരുന്ന് കാണാം.’ എന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പോസ്റ്റ്.
മഹാരാഷ്ട്ര നിയമസഭയില്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഭൂരിപക്ഷം തെളിയിക്കേണ്ടത് എപ്പോഴെന്നതില്‍ ഇന്നു രാവിലെ പത്തരയ്ക്ക് സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാടിയിലുള്ള 158 എം.എല്‍.എമാര്‍ ഹോട്ടലില്‍ ഇന്നലെ കൂടികാഴ്ച്ച നടത്തിയിരുന്നു.

ഭയപ്പെടാനുള്ള സാഹചര്യമല്ലെന്നും സഖ്യത്തിന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നും എന്‍.സി.പിയുടെ ശരത് പവാറും, ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷന്‍ ബാലാസാഹേബ് തൊറോഠും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഒപ്പം മഹാ വികാസ് അഘാഡി സഖ്യത്തില്‍ സത്യസന്ധരായിരിക്കുമെന്ന് ശരദ് പവാറിന്റെയും ഉദ്ധവ് താക്കറെയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും പേര് ഏറ്റുപറഞ്ഞ് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more