| Saturday, 21st January 2017, 8:54 am

16കാരന്‍ ഒമ്പതുവയസുകാരനെ കൊന്നു: രക്തംകുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്‌തെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലുധിയാന: ലുധിയാനയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഒമ്പതുവയസുകാരനെ കൊലചെയ്ത് മാംസം ഭക്ഷിച്ചെന്ന് പൊലീസ്. ദുഗ്രി മേഖലയിലെ കര്‍ണാലി സിങ് നഗറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.

സംഭവുമായി ബന്ധപ്പെട്ട് 16കാരനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തു. ദീപു എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.

ദീപുവിനെ കൊലചെയ്തശേഷം മാംസം ഭക്ഷിച്ചതായും രക്തം കുടിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒഴിഞ്ഞ ഒരു സ്ഥലത്ത് ആറു കഷണമാക്കി ചാക്കില്‍കെട്ടിയ നിലയിലാണ് ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തില്‍ നിന്നും ഹൃദയം നീക്കം ചെയ്ത് മാതാ നഗറിലെ ഹോളി ഹാര്‍ട്ട് സീനിയര്‍ സെക്കന്ററി സ്‌കൂളിനു സമീപം ഉപേക്ഷിച്ചെന്നും സ്‌കൂളിനു ചീത്തപ്പേരുണ്ടാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസ് വിശദീകരിക്കുന്നു.


Also Read: ‘ജനാധിപത്യം സമ്പന്നര്‍ക്കുവേണ്ടിയുള്ളതാണ്, ഞങ്ങള്‍ക്കുള്ളതല്ല’: വോട്ടുചെയ്യില്ലെന്ന് പ്രഖ്യാപിച്ച് യു.പിയിലെ ഒരു ഗ്രാമം


സ്‌കൂളില്‍ പോകാന്‍ ഇഷ്ടമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി പറഞ്ഞത്. സ്‌കൂള്‍ പരിസരത്തുനിന്നും ഹൃദയം കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കുട്ടിക്ക് മാനസികമായ ചില വൈകല്യങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. കുട്ടി ചിലപ്പോള്‍ അവന്റെ കൈ തന്നെ കടിയ്ക്കാറുണ്ടെന്ന് മാതാപിതാക്കള്‍ വിവരം നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പട്ടം കാണിച്ച് ദീപുവിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു പ്രതി ചെയ്തത്. ആ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഈ കുട്ടി ദീപുവിനെ കൊലപ്പെടുത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more