കാസര്‍കോട്: കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തു. പീഡന വിവരം മറച്ചു വെച്ചതിനാണ് കേസ്. നേരത്തെ അച്ഛനടക്കം നാലു പ്രതികളും പൊലീസ് പിടിയിലായിരുന്നു. നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് കുട്ടിയുടെ അച്ഛനൊപ്പം പിടിയിലായത്.
മദ്രസ അധ്യാപകനായ കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ വെച്ചാണ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നത്. കുട്ടി തന്നെയാണ് നീലേശ്വേരം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എട്ടാം ക്ലാസു മുതല്‍ അച്ഛന്‍ തന്നെ പീഡിപ്പിച്ചിരുന്നെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ മുമ്പും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മറ്റ് മൂന്ന് പേര്‍ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഒരു തവണ പെണ്‍കുട്ടി ഗര്‍ഭം ധരിക്കുകയും ഇത് അലസിപ്പിച്ച് കളയുകയുമായിരുന്നു.
അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍ കഴിയുന്നത്. പീഡന വിവരമറിഞ്ഞ അമ്മാവനാണ് പെണ്‍കുട്ടിയോട് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിനു മുമ്പില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ