Kerala News
പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 75 വര്‍ഷം കഠിനതടവും ആറേകാല്‍ ലക്ഷം രൂപ പിഴയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 15, 12:23 pm
Saturday, 15th February 2025, 5:53 pm

മഞ്ചേരി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനായ പ്രതിക്ക് 75 വര്‍ഷം കഠിന തടവ്. 75 വര്‍ഷം തടവും ആറേ കാല്‍ ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി.

2022 മെയ് മുതല്‍ 2023 മെയ് വരെ ഒരു വര്‍ഷ കാലയളവില്‍ പല തവണ ആവര്‍ത്തിച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

പല തവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും മിനി ഊട്ടിയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

Content Highlight: 16-year-old girl molested case: Accused gets 75 years of rigorous imprisonment and a fine of six and a half lakh rupees