| Wednesday, 28th November 2018, 10:13 am

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; ആദ്യ രണ്ട് മണിക്കൂറില്‍ തകരാറിലായത് 16 വിവിപാറ്റും 4 ഇ.വി.എമ്മും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ മധ്യപ്രദേശില്‍ വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പ് തടസപ്പെട്ടു. നാല് ഇ.വി.എമ്മും 16 വിവിപാറ്റ് മെഷീനുകളും തകരാറിലായതോടെയാണ് പോളിംഗ് തടസപ്പെട്ടത്.

അല്‍പ്പസമയത്തിനകം തന്നെ തകരാര്‍ പരിഹരിക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

അലിരാജ്പൂര്‍ മണ്ഡലത്തില്‍ മാത്രം 11 വിവിപാറ്റ് മെഷീനുകള്‍ മാറ്റിവെച്ചു. ബുര്‍ഹാന്‍പൂരില്‍ അഞ്ച് വിവിപാറ്റ് മെഷീനുകളും രണ്ട് ഇ.വി.എമ്മും മാറ്റി സ്ഥാപിച്ചു. ഉജ്ജിയിനിലും രണ്ട് ഇ.വി.എമ്മുകള്‍ക്ക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടു.

ALSO READ: മോദിയും യോഗിയും ശ്രീരാമനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, രാമപ്രതിമ നിര്‍മ്മാണം ഹിന്ദുവിരുദ്ധം; രൂക്ഷവിമര്‍ശനവുമായി ഹിന്ദുമത പാര്‍ലമെന്റ്

മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2907 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അഞ്ച് കോടിയലിധികം വരുന്ന വോട്ടര്‍മാര്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്.

65000 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി എണ്‍പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

ALSO READ: പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; ബി.ജെ.പി മന്ത്രിയുടെ കാറ് തടഞ്ഞ് പത്തു ലക്ഷം രൂപ കണ്ടെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തുടക്കത്തിലെ സര്‍വ്വെകളിലെല്ലാം ബി.ജെ.പിക്ക് മുന്‍തൂക്കം ഉണ്ടായിരുന്നുവെങ്കിലും വിമത ശല്യവും ബി.ജെ.പിക്കുള്ളിലെ തര്‍ക്കവും കോണ്‍ഗ്രസിനെ പ്രചരണത്തില്‍ മുന്നില്‍ എത്തിച്ചിട്ടുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കു നേര്‍ പോരാട്ടം നടക്കുന്ന മധ്യപ്രദേശ് ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.

അവസാന ഒരാഴ്ചയാണ് പ്രചരണത്തിന് മധ്യപ്രദേശില്‍ ചൂടുപിടിച്ചത്. അയോധ്യ വിഷയം ഉയര്‍ത്തിക്കാട്ടി വര്‍ഗീയ പ്രചരണമാണ് ബി.ജെ.പി അവസാനം ആയുധമാക്കിയത്. മധ്യപ്രദേശില്‍ മത്സരം കടുക്കുന്നു എന്ന മുന്നറിയിപ്പ് ആര്‍.എസ്.എസും ബി.ജെ.പിക്ക് നല്‍കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more