ലക്‌നൗ: ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കാത്തതില്‍യു.പിയിലെ സ്വകാര്യ സ്‌കൂള്‍ക്ക് നോട്ടീസ് അയച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
ഗൗതം ബുദ്ധ നഗറിലെ 16 സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ജില്ലാ ബേസിക് എഡ്യുക്കേഷന്‍ ഓഫീസര്‍ എം.പി വര്‍മ നോട്ടീസ് അയച്ചിരിക്കുന്നത്. ആര്‍.ടി.ഈ ആക്ട് പ്രകാരം ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയാണ് നോട്ടീസ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 25 ശതമാനം സീറ്റുകള്‍ സ്വകാര്യ സ്‌കൂളുകള്‍ നീക്കിവെക്കാറുണ്ടായിരുന്നു. ആര്‍.റ്റി.ഇ ആക്ട് പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് 1,493 വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കൂളുകളില്‍ പ്രവേശനത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രവേശന ഫീസ്, കെട്ടിട ഫണ്ടുകള്‍, മറ്റ് ചാര്‍ജുകള്‍ എന്നിവ മാതാപിതാക്കളില്‍ നിന്നും ഈ സ്‌കൂളുകള്‍ ആവശ്യപ്പെടുകയാണെന്നും ആ സാഹചര്യത്തിലാണ് നോട്ടീസ് ഇറക്കിയതെന്നും വര്‍മ പറഞ്ഞു. ഈ തുകയൊന്നും നല്‍കാതെ അവര്‍ പ്രവേശനം അനുവദിക്കില്ലെന്നും ആ സാഹചര്യത്തിലാണ് നോട്ടീസെന്നും ഇദ്ദേഹം പറഞ്ഞു.