| Wednesday, 11th July 2018, 9:52 am

ഫീസ് കൊടുത്തില്ല: 16 പെണ്‍കുട്ടികളെ സ്‌കൂളില്‍ പൂട്ടിയിട്ട് അധികൃതരുടെ പ്രതികാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫീസ് കൊടുക്കാത്തതിന് വിദ്യാര്‍ഥികളോട് പ്രതികാരം ചെയ്ത് സ്‌കൂള്‍ അധികൃതര്‍. ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ പതിനാറ് പെണ്‍കുട്ടികളെ സ്‌കൂളില്‍ പൂട്ടിയിട്ടാണ് സ്‌കൂള്‍ അധികൃതര്‍ പ്രതികാരം ചെയ്തത്.

ദല്‍ഹിയിലെ ഹൗസ് ഖാസിയിലെ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലാണ് സംഭവം. രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ സ്‌കൂളിലെ ബേസ്മെന്റില്‍ വിദ്യാര്‍ഥികളെ പൂട്ടിയിടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.


Read: ‘രാമാ രാമാ’ സി.പി.ഐ.എം; രാമായണമാസം ആചരിക്കാന്‍ പ്രത്യേക സംസ്‌കൃത സംഘം


പൊള്ളുന്ന ചൂടില്‍ യാതൊരു ദയയുമില്ലാതെ വിദ്യാര്‍ഥികളെ നിര്‍ത്തിയിരിക്കുകയായിരുന്നു. പലരും ദാഹിച്ചും വിശന്നും കരയുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

“ഫീസ് കൊടുത്തില്ലെന്ന കാരണത്താല്‍ കുട്ടികളെ ബേസ്മെന്റില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഞാന്‍ ഫീസ് അടച്ചിരുന്നതാണ്, എന്നിട്ടും എന്റെ മകളെ ശിക്ഷിച്ചു. വിശന്നും ദാഹിച്ചും ചൂടത്ത് തളര്‍ന്നിരുന്നു പോയിരുന്നു കുട്ടികള്‍. ഫീസ് അടച്ചതിന്റെ രേഖകള്‍ കാണിച്ചപ്പോള്‍ പോലും പ്രിന്‍സിപ്പല്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ല”. കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായ സിയാ ഉദ് ദീന്‍ പറഞ്ഞു.


Read:  ബ്രസീലിനോട് തോറ്റാല്‍ സന്തോഷത്തോടെ മടങ്ങാമായിരുന്നു, ഫ്രാന്‍സ് കളിച്ചത് ഫുട്‌ബോളല്ല: ബെല്‍ജിയന്‍ ഗോളി


സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more