മുംബൈയില്‍ രണ്ടു ഡോക്ടര്‍മാര്‍ക്ക് കൊവിഡ്19: രാജ്യത്ത് 16 പേര്‍ക്കുകൂടി വൈറസ് ബാധ
national news
മുംബൈയില്‍ രണ്ടു ഡോക്ടര്‍മാര്‍ക്ക് കൊവിഡ്19: രാജ്യത്ത് 16 പേര്‍ക്കുകൂടി വൈറസ് ബാധ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th March 2020, 10:58 am

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന വേളയില്‍ ശനിയാഴ്ച മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 14 പേര്‍ക്ക്. മുംബൈയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ എട്ടു പേര്‍ക്കും ഗുജറാത്തില്‍ ആറു പേര്‍ക്കും രാജ്സ്ഥാനില്‍ രണ്ടു പേര്‍ക്കുമാണ് ശനിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 159 ആയി ഉയര്‍ന്നു.

ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗുജറാത്തില്‍ 53 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.  രാജസ്ഥാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 52 ആയി ഉയര്‍ന്നു.

അതേസമയം ക്ലിനിക് നടത്തികൊണ്ടിരുന്ന ഡോക്ടര്‍മാര്‍ക്കാണ് മുംബൈ നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അന്ധേരി, കലീന എന്നിവിടങ്ങളിലെ ക്ലിനിക്കുകളിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്ന് ആഴ്ചയ്ക്കിടെ ഡോക്ടര്‍മാര്‍ പരിശോധിച്ചത് മുന്നൂറിലധികം രോഗികളെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്ത് ഇതുവരെ 873 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 19 പേര്‍ രോഗം സ്ഥിരീകരിച്ചു മരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ