| Sunday, 2nd December 2012, 4:41 pm

ആമിര്‍ ഖാന്റെ പുരുഷ വിമര്‍ശനം: സിനിമകള്‍ ബഹിഷ്‌കരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആമിര്‍ ഖാന്റെ പുരുഷ വിരുദ്ധ സമീപനത്തിനെതിരെ രാജ്യത്തെ 15000 പുരുഷന്മാര്‍ രംഗത്ത്. ആമിര്‍ ഖാന്‍ അവതരിപ്പിച്ച റിയാലിറ്റി ഷോ ആയ സത്യമേവ ജയതേയില്‍ പുരുഷന്‍മാരെ ആമിര്‍ മോശമായി ചിത്രീകരിച്ചു എന്നാണ് ആരോപണം.

റിയാലിറ്റി ഷോയിലൂടെ ആമിര്‍ സമൂഹത്തില്‍ ഒരു പുരുഷ വിരോധ മനോഭാവം വളര്‍ത്തിയെടുത്തെന്നും പരിപാടിയില്‍ പകുതി മാത്രമേ വാസ്തവമുള്ളൂവെന്നും സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ സ്ഥാപകനായ അനില്‍ കുമാര്‍ പറഞ്ഞു.[]

ആമിറിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ആമിറിന്റെ പുറത്തിറങ്ങാനിരിക്കുന്ന തലാഷും ഇനി പുറത്തിറങ്ങുന്ന ആമിര്‍ സിനിമകളും കാണില്ലെന്നും ബഹിഷ്‌കരിക്കുമെന്നും സംഘടന പറഞ്ഞു.

സെലിബ്രിറ്റീസിന് അല്‍പ്പം സാമൂഹ്യ പ്രതിബദ്ധതയുണ്ടെന്നും എന്നാല്‍ സത്യമേവ ജയതേ അത് പുലര്‍ത്തിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പുരുഷന്മാരെ മോശമായി ചിത്രീകരിക്കുന്നത് തടയാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുമെന്നും സംഘടന പറഞ്ഞു.

ഏതാണ്ട് 12-15000 കുടുംബങ്ങള്‍ ചിത്രം ബഹിഷ്‌കരിക്കുമൈന്നാണ് അറിയുന്നത്. ആമിര്‍ തന്റെ നിലപാടില്‍ മാപ്പ് പറയാത്ത പക്ഷം ഇനിയുള്ള എല്ലാ ആമിര്‍ ചിത്രങ്ങളും ബഹിഷ്‌കരിക്കുമെന്നാണ് സംഘടന പറയുന്നത്.

We use cookies to give you the best possible experience. Learn more