| Friday, 16th April 2021, 6:15 pm

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന കിട്ടിയതില്‍ 22 കോടിയുടെ വണ്ടി ചെക്കുകളും; തിരിച്ചെത്തിയത് 15000 ചെക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് സംഭാവനയായി ലഭിച്ചതില്‍ 22 കോടിയുടെ വണ്ടിച്ചെക്കുകളും.കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്രം ട്രസ്റ്റ് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്.

ആകെ ലഭിച്ച ചെക്കുകളില്‍ 15,000 ചെക്കുകളാണ് ഇത്തരത്തില്‍ വണ്ടി ചെക്കുകളായി മാറിയത്. അക്കൗണ്ടില്‍ പണം ഇല്ലാതെ മടങ്ങിയ ഈ ചെക്കുകളില്‍ രണ്ടായിരത്തോളം ചെക്കുകളും അയോധ്യയില്‍ നിന്ന് തന്നെയുള്ളതാണ്.

അക്കൗണ്ടില്‍ പണമില്ലാത്തത് കൂടാതെ സാങ്കേതിക പിഴവുകള്‍, ഒപ്പുകളിലെ പൊരുത്തക്കേട് തുടങ്ങിയ കാരണങ്ങളാണ് ചെക്കുകള്‍ മടങ്ങാന്‍ കാരണമെന്നാണ് ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദേവ് ഗിരി പറഞ്ഞത്.

സാങ്കേതിക പിശകുകള്‍ പരിഹരിക്കുന്നതിനായി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വീണ്ടും സംഭാവന നല്‍കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും ട്രസ്റ്റ് അംഗം ഡോ. അനില്‍ മിശ്ര പറഞ്ഞു.

വിശ്വഹിന്ദു പരിക്ഷത്തും അനുബന്ധ സംഘടനകളും പിരിച്ചെടുത്ത ചെക്കുകളാണ് ഇത്തരത്തില്‍ തിരിച്ചെത്തിയത്. ജനുവരി 15 നും ഫെബ്രുവരി 17 നും ഇടയില്‍ രാജ്യവ്യാപകമായി വി.എച്ച്.പി ഫണ്ട് സമാഹരണം നടത്തിയിരുന്നു.

രാമ ക്ഷേത്ര നിര്‍മ്മാണത്തിന് ഇതുവരെ 5000 കോടി രൂപയുടെ അടുത്ത് ശേഖരിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  15000 cheques worth Rs 22 crore bounce Donations for Ram temple

We use cookies to give you the best possible experience. Learn more