| Thursday, 26th October 2017, 8:40 pm

നവംബര്‍ എട്ട് 150 പേര്‍ മരണപ്പെട്ടതിന്റെ ദുഖാചരണ ദിനം; നോട്ടുനിരോധന വാര്‍ഷികം ആഘോഷിക്കുന്നതിനെതിരെ തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നവംബര്‍ 8 കള്ളപ്പണ വിരുദ്ധദിനമായി ആഘോഷിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം ഞെട്ടിക്കുന്നതാണെന്നും ആ ദിവസം ആഘോഷിക്കുകയല്ല, ദുഖമാചരിക്കുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് എം.പി ശശിതരൂര്‍.

“നോട്ടുനിരോധനം കൊണ്ട് 150 പേര്‍ മരിച്ചു. ഈ മനുഷ്യദുരന്തത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കുകയാണ്” ശശി തരൂര്‍ എ.എന്‍.ഐയോട് പറഞ്ഞു. നോട്ടുനിരോധനം പോലുള്ള തീരുമാനമെടുത്തതിന് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും തരൂര്‍ പറഞ്ഞു.


Read more:  രാജ്യത്തെ നയിക്കാന്‍ രാഹുല്‍ഗാന്ധി പ്രാപ്തനെന്ന് ശിവസേന എം.പി സഞ്ജയ് റൗട്ട്; മോദി തരംഗം ഇല്ലാതായി


തീരുമാനം കൊണ്ട് എത്ര കള്ളപ്പണം കണ്ടെടുക്കാനായെന്ന് തരൂര്‍ ചോദിച്ചു. 16000 കോടിരൂപ തിരികെ വന്നെന്നും ഒരു ശതമാനത്തിന്റെ പേരില്‍ ആഘോഷം സംഘടിപ്പിക്കുന്നത് നാണക്കേടാണെന്നും തരൂര്‍ പറഞ്ഞു.

നോട്ടുനിരോധനം കൊണ്ട് നഷ്ടം മാത്രമാണെന്നും ലാഭമൊന്നും ഉണ്ടായിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

നോട്ടുനിരോധനത്തിന്റെ വാര്‍ഷികം രാജ്യത്ത് കരിദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. എന്നാല്‍ നവംബര്‍ 8 “ആന്റി ബ്ലാക്ക്മണി ഡേ” ആയി ആചരിക്കുമെന്ന് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് തരൂരിന്റെ വിമര്‍ശനം.

We use cookies to give you the best possible experience. Learn more