2023 ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിനായി 150 ഹിന്ദു സംഘടനകള്‍ ഒന്നിക്കുന്നു
Kerala
2023 ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിനായി 150 ഹിന്ദു സംഘടനകള്‍ ഒന്നിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th June 2017, 9:22 am

ഗോവ: 2023 ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യവുമായി രാജ്യത്തെ 150 ഹിന്ദുത്വ സംഘടനകള്‍ ഒന്നിക്കുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജൂണ്‍ 14 മുതല്‍ 17 വരെ ഗോവയില്‍ വച്ച് സംഘടനകള്‍ യോഗം ചേരുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Also read ‘ഇനിയും കര്‍ഷകരെ സഹായിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബോംബ് വെച്ച് തകര്‍ക്കും’; ഭഗത് സിംഗാവാന്‍ നിര്‍ബന്ധിക്കരുതെന്ന് ഫഡ്നാവിസിനോട് സ്വതന്ത്ര എംഎല്‍എ


2023ല്‍ ഹിന്ദുരാഷ്ട്രനിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് ഹിന്ദു ജാനജാഗൃതി സമിതി ഭാരവാഹികള്‍ പറയുന്നത്. അതിനുവേണ്ടിയുള്ള പദ്ധതിയും മാര്‍ഗ നിര്‍ദ്ദേങ്ങള്‍ രൂപപ്പെടുത്തലുമാകും യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഹിന്ദു ജനങ്ങളുടെ എണ്ണക്കുറവ്, ഹിന്ദു സന്യാസികള്‍ക്കെതിരെയുള്ള അക്രമണം, മതപരിവര്‍ത്തനം ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനുണ്ടായ വിജയം രാജ്യത്തെ ജനങ്ങള്‍ ഹിന്ദു രാഷ്ട്രം വരണമെന്ന് ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്ന് ഹിന്ദു ജനജാഗൃതി സമിതി വക്താവ് ഉദയ് ദൂരി പറഞ്ഞു. “നമ്മുടെ യോഗത്തില്‍ ലക്ഷ്യ പൂര്‍ത്തീകരണത്തിനായുള്ള എല്ലാ വഴികളും കണ്ടെത്തും” ദൂരി കൂട്ടിച്ചേര്‍ത്തു.


Dont miss മന്ത്രി ജി സുധാകരന് ഭീഷണി സന്ദേശം; യെച്ചൂരിക്ക് ശേഷം അടുത്തത് മന്ത്രിമാരായ സുധാകരനും കടകംപള്ളിയെന്നും ഭീഷണി