| Friday, 24th January 2014, 9:10 am

സംസ്ഥാന ബഡ്ജറ്റ്: കെ.എസ്.ആര്‍.ടി.സിക്ക് 150 കോടിയുടെ പ്രത്യേക സഹായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റില്‍ കെ.എസ്.ആര്‍.ടി.സിക്ക് 150 കോടിയുടെ പ്രത്യേക സഹായം അനുവദിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകള്‍ക്കും വര്‍ക്ക്‌ഷോപ്പുകള്‍ക്കും നവീകരണത്തിനായി 17 കോടിയുടെ സഹായവും നല്‍കും.

വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. ഓട്ടോകളുടെ ടാക്‌സ് വര്‍ധിപ്പിക്കും. വിദേശ മദ്യത്തിന്റെ വില കൂട്ടും. വസ്ത്ര വ്യാപാരികള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്തും.

അന്തര്‍സംസ്ഥാന യാത്രക്കും ചിലവ് കൂടും. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് യുഐഡി കാര്‍ഡ് നല്‍കും. കോഴിക്കോട് പബ്ലിക് ലൈബ്രറിക്ക് പത്ത് കോടിയുടെ സഹായം.

ജലപദ്ധതികള്‍ക്ക് 215 കോടി. വൈക്കത്ത് സത്യാഗ്രഹ സ്മാരക മ്യൂസിയം. നിരാലംബരായ സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ക്ക് 1.5 കോടി വകയിരുത്തി. മഞ്ചേശ്വരത്ത് ഷെല്‍ട്ടര്‍ ഹോം സ്ഥാപിക്കും.

വൃദ്ധസദനങ്ങള്‍ തുടങ്ങാന്‍ 10 കോടി. അവശ കലാകാര പെന്‍ഷനും സര്‍ക്കര്‍ കലാകാര പെന്‍ഷനും 750, 1200 രൂപയായും വര്‍ധിപ്പിക്കും.

ന്യൂനപക്ഷ ക്ഷേമവികസനത്തിന് 55 കോടി. നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിക്കായി 7 കോടി ചെലവ് പ്രതീക്ഷിക്കുന്നു.  നിലയ്ക്കല്‍ കുടിവെള്ള പദ്ധതിക്ക് 5 കോടി.

ശബരിമലയിലേക്ക് കാലടിയില്‍ നിന്ന് പുതിയ പാത നിര്‍മിക്കും. ഭൂമിയുടെ ന്യായവില കൂട്ടാന്‍ പ്രത്യേക നിയമം കൊണ്ടുവരും. എ.ടി.എം, മൊബൈല്‍ ടവര്‍ ഭൂമി ഉടമ്പടികള്‍ക്ക് പ്രതിവര്‍ഷ ഡ്യൂട്ടി ഏര്‍പ്പെടുത്തും.

നഗരങ്ങളിലെ ചേരിയില്‍ താമസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണത്തിനായി ഉഷസ് പദ്ധതി തടപ്പാക്കും. കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങും.  ഇതിനായി 3.5 കോടി വകയിരുത്തി.

കോഴിക്കോട്ട് റസിഡന്‍ഷ്യല്‍ വ്യാപാര കേന്ദ്രം. പത്രപ്രവര്‍ത്തകര്‍ക്കും നോണ്‍ ജേര്‍ണിലിസ്റ്റ് പെന്‍ഷനും 8,000, 5,000 എന്നിങ്ങനെയായി വര്‍ധിപ്പിച്ചു. കൗമാരക്കാരുടെ സ്വഭാവവൈകല്യം തിരുത്തുന്നതിന് 50 ലക്ഷം രൂപയുടെ പദ്ധതി.

തിരുവനന്തപുരം ആര്‍.സി.സിക്ക് 18 കോടി. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 600 രൂപയാക്കി. വിലാംഗപെന്‍ഷന്‍ 800 രൂപയാക്കി വര്‍ധിപ്പിച്ചു.

We use cookies to give you the best possible experience. Learn more