Advertisement
Kerala News
ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; 16 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതിക്ക് 15 വര്‍ഷം കഠിനതടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 31, 04:36 am
Thursday, 31st October 2024, 10:06 am

കോട്ടയം: പാലായില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ്. വിഴിഞ്ഞം സ്വദേശി യഹിയ ഖാനെയാണ് കഠിനതടവിന് വിധിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്ത് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതിക്ക് ശിക്ഷ വിധിക്കുന്നത്. 2008 ജൂണ്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിന്നാലെ യഹിയ അറസ്റ്റിലായിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ നാടുവിടുകയായിരുന്നു.

തുടര്‍ന്ന് 12 വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. നിലവില്‍ കഠിനതടവിന് പുറമെ ഒന്നര ലക്ഷം രൂപ പിഴയും കോടതി ഇയാള്‍ക്ക് ചുമത്തിയിട്ടുണ്ട്. ബലാത്സംഗക്കുറ്റം, പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.

20 കാരിയെയാണ് ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

കുടിക്കാന്‍ വെളളം ചോദിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവദിവസം തന്നെ ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

എന്നാല്‍ 2012ല്‍ ജാമ്യം കിട്ടിയ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയാണ് ഇയാള്‍ നാടുവിട്ടത്.

അന്വേഷണങ്ങള്‍ക്ക് പിന്നാലെ യഹിയ ഷാര്‍ജയിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ആറ് മാസങ്ങള്‍ക്ക് ശേഷം ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ നിന്ന് പാത്രക്കച്ചവടത്തിനായാണ് ഇയാള്‍ പാലയിലെത്തിയത്. വീടുകളില്‍ നേരിട്ടെത്തിയാണ് ഇയാള്‍ പാത്രങ്ങള്‍ വിറ്റിരുന്നത്.

Content Highlight: 15 years rigorous imprisonment for the accused in the case of molesting a differently-abled girl