| Friday, 9th June 2017, 4:17 pm

അഞ്ച് കിലോ സ്വര്‍ണ്ണത്തിനു വേണ്ടി മാതാപിതാക്കള്‍ മകളെ ബലി നല്‍കി; മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ച് 15 കാരിയുടെ മൃതദേഹത്തെ മന്ത്രവാദി ബലാല്‍സംഗം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്‍പൂര്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വന്തം മകളെ മാതാപിതാക്കള്‍ ബലി നല്‍കി. ഉത്തര്‍ പ്രദേശിലെ കനൗജിലാണ് സംഭവം. ജ്വല്ലറി ഉടമയായ മഹാവീര്‍ പ്രസാദ്(55), പുഷ്പ(50) എന്നിവരാണ് മകളെ ബലി നല്‍കിയത്. 15 വയസ്സുകാരിയായ മകളെ ബലിയായി നല്‍കിയാല്‍ അഞ്ചു കിലോ സ്വര്‍ണ്ണം ലഭിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് മാതാപിതാക്കള്‍ സ്വന്തം മകളെ കൊല ചെയ്യാന്‍ സമ്മതം നല്‍കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: സിനിമയിലല്ല, ജീവിതത്തിലും വക്കീല്‍ കോട്ടണിഞ്ഞ് മമ്മൂട്ടി കോടതി മുറിയില്‍; ആ കേസിന് പിന്നെന്തു സംഭവിച്ചു?


മകളെ ബലിനല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം സ്വര്‍ണം ലഭിക്കുമെന്നായിരുന്നു കൃഷ്ണ ശര്‍മ്മ എന്ന മന്ത്രവാദി മാതാപിതാക്കളെ ധരിപ്പിച്ചിരുന്നത്. ബലിനല്‍കിയതിന് ശേഷം മന്ത്രവാദി പെണ്‍കുട്ടിയുടെ മൃതദേഹത്തെ ബലാത്സംഗം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂജകള്‍ക്കു ശേഷവും സ്വര്‍ണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തന്റെ മകളെ കൃഷ്ണ ശര്‍മ്മ തട്ടിക്കൊണ്ടുപോയതായി മഹാവീര്‍ പ്രസാദ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് വ്യാഴാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് മന്ത്രവാദിയേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ചൊവാഴ്ച രാത്രി മഹാവീറും കുടുംബവും ശര്‍മ്മയോടൊപ്പം അന്ന പുര്‍ണ ക്ഷേത്രത്തിലെത്തുകയായിരുന്നു. പ്രാര്‍ത്ഥനകള്‍ക്കു ശേഷം ക്ഷേത്രത്തിനു സമീപമുള്ള ആല്‍മരച്ചുവട്ടിലേയ്ക്ക് പെണ്‍കുട്ടിയെ എത്തിച്ചു. പിന്നീട് അര്‍ധ ബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ മുന്നില്‍ വെച്ച് നഗ്‌നയാക്കിയാണ് പൂജകള്‍ ചെയ്തത്.


Don”t Miss:ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച യുവാവിനെതിരെ പൊലീസിന്റെ ക്രൂരത; സിവില്‍ ഡ്രസ്സിലെത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്ത് വീഡിയോ ഫേസ്ബുക്കിലിട്ടു 


മാതാപിതാക്കള്‍ സമീപത്ത് നില്‍ക്കുമ്പോള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ മൃതദേഹത്തെ പീഢനത്തിനിരയാക്കിയതെന്നും ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് കഴുത്ത് മുറിച്ചു കുട്ടിയുടെ ചോര കുല ദേവതയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. അവസാനം സമീപത്തുള്ള പാടത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more