റായ്പൂര്‍: പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ മൂന്ന് പേര് ചേര്‍ന്ന് എട്ട് മാസം പീഡിപ്പിച്ചു. 16 കാരനുള്പ്പെടെയുള്ള മൂന്ന് പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിടച്ചത്. ഛത്തീസ്ഗഡിലെ കോബ്ര ജില്ലയിലാണ് സംഭവം.
“സഞ്ജയ് യാദവ് (23), മുഹമ്മദ് അര്മാന് അന്‍സാരി (23), 16 കാരനായ ഒരാണ്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് എട്ടുമാസക്കാലം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികളെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു.” അസിസ്റ്റന്‍ഡ് സബ് ഇന്‍സ്പെക്ടര്‍ റഫീഖ് ഖാന് പറഞ്ഞു.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പീഡനം സംബന്ധിച്ച വിവരം പുറം ലോകം അറിയുന്നതെന്നും അസുഖത്തെത്തുടര്‍ന്നാണ് കൂട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നും റഫീഖ് ഖാന് അറിയിച്ചു.
പെണ്‍കുട്ടിയെ ഒന്‍പതാം ക്ലാസുമുതല്‍ പ്രതികള്‍ പീഡനത്തിനിരയാക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നേക്കിയാണ് പ്രതികള്‍ പീഡനം നടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പീഡന വിവരം പുറത്തറിയിച്ചാല്‍ അനന്തരഫലം ദാരുണമായിരിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പ്രതികള്‍ ഉപദ്രവിച്ചതെന്ന് എ.എസ്.ഐ വ്യക്തമാക്കി.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ പറഞ്ഞതിനെത്തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൂട്ട ബലാല്‍സംഘം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് റഫീഖ് ഖാന് കൂട്ടിച്ചേര്‍ത്തു.