| Friday, 8th December 2017, 11:00 pm

മധ്യപ്രദേശില്‍ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി

എഡിറ്റര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി. സാഗര്‍ ജില്ലയിലെ പതിനഞ്ചുകാരിയ്ക്കാണ് ഇന്നലെ രാത്രി ക്രൂരതയ്ക്കിരയാകേണ്ടി വന്നത്. അക്രമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.

ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നും ബുണ്ടെല്‍ഖണ്ട് മെഡിക്കല്‍ കോളേജില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സബ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര സിങ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.


Also Read: ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളില്‍ ഒന്നാണിത്; കേരളത്തെക്കുറിച്ച് പ്രകാശ് രാജ്


രണ്ട് പേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതില്‍ സര്‍വേഷ് സെന്‍ എന്ന ഇരുപത്തൊന്നുകാരന്‍ പിടിയിലായതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച കയറിയായിരുന്നു സംഘത്തിന്റെ ക്രൂര കൃത്യം. കുട്ടി നിലവിളിച്ചപ്പോഴായിരുന്നു സംഘം തീ കൊളുത്തിയത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ കുറച്ച് നാള്‍ മുമ്പ് മരണപ്പെട്ടിരുന്നു. സുഖമില്ലാത്ത മുത്തശ്ശിയെ കാണാന്‍ അമ്മ അടുത്ത ഗ്രമത്തില്‍ പോയ സമയത്തായിരുന്നു അക്രമി സംഘം വീട്ടിലെത്തിയത്.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് സംഘമായി തിരിഞ്ഞാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രതികളിലൊരാള്‍ പിടിയിലായതായി സാഗര്‍ ജില്ല പൊലീസ് സൂപ്രണ്ട് സത്യേന്ദ്ര കുമാര്‍ പറഞ്ഞു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more