ഇന്ത്യന്‍ നാവികസേനയിലെ നാവികര്‍ക്ക് കൊവിഡ് 19; നാവികര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് കേസ്
COVID-19
ഇന്ത്യന്‍ നാവികസേനയിലെ നാവികര്‍ക്ക് കൊവിഡ് 19; നാവികര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th April 2020, 7:47 am

മുംബൈ: മുംബൈയില്‍ ഇന്ത്യന്‍ നാവിക സേനയിലെ നാവികര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. 15-20 നാവികര്‍ക്കാണ് കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവ് ആയത്.

നാവികസേനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് പോസിറ്റീവ് കേസുകളാണിത്. കൊവിഡ് സ്ഥിരീകരിച്ച നാവികരെ മുംബൈയിലെത്തന്നെ നാവിക ആശുപത്രിയില്‍ ക്വാറന്റൈന്‍ ചെയ്തു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,835 ആയി. 452 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച മാത്രം 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 1076 കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

മുംബൈയിലെ ധാരാവിയില്‍ വെള്ളിയാഴ്ച 15 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മൊത്തം 101 പേര്‍ക്കാണ് ധാരാവിയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.