| Sunday, 5th January 2020, 11:16 pm

ഐഷേ ഗോഷടക്കം രണ്ടുപേരുടെ നില ഗുരുതരം; എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ എയിംസില്‍ പ്രവേശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റടക്കമുള്ള 15 വിദ്യാര്‍ത്ഥികളെ എയിംസില്‍ പ്രവേശിപ്പിച്ചെന്ന് ഭീം ആര്‍മി വക്താവ് കുഷ് അംബേദ്കര്‍വാദി.

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അടക്കമുള്ള രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്നും ഇവരെ റെഡ് ഏരിയയിലേക്ക് മാറ്റിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

” ഞാനിപ്പോള്‍ എയിംസിലെ ട്രോമ സെന്ററിലാണ് ഉള്ളത്. മൂര്‍ച്ഛയുള്ള ആയുധങ്ങള്‍കൊണ്ടും ദണ്ഡ്‌കൊണ്ടും തലയ്‌ക്കേറ്റ പരിക്കുകളോടെ ജെ.എന്‍.യുവിലെ 15 വിദ്യാര്‍ത്ഥികളെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അടക്കമുള്ള രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. ഇവരെ റെഡ് ഏരിയയിലേക്ക് മാറ്റി, വിദ്യാര്‍ത്ഥികളെ നിഷ്ഠൂരമായിട്ടാണ് അക്രമിച്ചിരിക്കുന്നത്.” അദ്ദേഹം ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ജെ.എന്‍.യുവിലെത്തിയ എയിംസിലെ സംഘത്തെ മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരും മെഡിക്കല്‍ വളന്റിയേഴ്സുമടങ്ങുന്ന സംഘത്തെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞതായി എയിംസിലെ ഡോക്ടര്‍ ഹരിജിത് സിങ് ഭാട്ടി ട്വീറ്റ് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more