റിയാദില്‍ 15 വിനോദകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി
News of the day
റിയാദില്‍ 15 വിനോദകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2015, 1:27 pm

riyad

റിയാദ്: സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് പതിനഞ്ചോളം വിനോദ സ്ഥാപനങ്ങള്‍ റിയാദ് മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. ജിംനേഷ്യം, സ്പാകള്‍, മസാജ് പാര്‍ലറുകള്‍ തുടങ്ങിയവയാണ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് മുനിസിപ്പാലിറ്റി അധികൃതര്‍ അടച്ചുപൂട്ടിയത്. റിയാദ് മുനിസിപ്പാലിറ്റി തലവനാണ് അടച്ചുപൂട്ടല്‍ വാര്‍ത്ത അറിയിച്ചത്.

കഴിഞ്ഞയാഴ്ച വടക്കന്‍ റിയാദിലെ 26 കേന്ദ്രങ്ങളില്‍ നടത്തിയ റെയിഡിനിടെ 8 ആരോഗ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടിയതായും ഏഴു മസാജ് പാര്‍ലറുകള്‍ താത്കാലികമായി അടയ്ക്കാന്‍ ഉത്തരവിട്ടതായും മുനിസിപ്പാലിറ്റി അറിയിച്ചു. റെയിഡ് നടത്തിയ 14 ഇടങ്ങളില്‍ ജീവനക്കാര്‍ക്ക് മതിയായ സര്‍ട്ടിഫിക്കറ്റുകളുണ്ടായിരുന്നില്ല. ഗുരുതരമായ ചട്ടലംഘനമാണിതെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

സൗദിയില്‍ മസാജ് പാര്‍ലറുകള്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിന് കീഴിലാവണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.