| Thursday, 26th February 2015, 1:56 pm

പന്നിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പന്നിപ്പനി കാരണം 800 ലധികം ആളുകളാണ് ഇന്ത്യയില്‍ ഇതുവരെ മരണമടഞ്ഞത്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം പടരുന്നത് തുടരുകയാണ്. കേരളത്തിലെ ചിലയിടങ്ങളില്‍ നിന്നും പന്നിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എച്ച് 1 എന്‍ 1 വൈറസ് ബാധ ഈ രീതിയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അതിനു തടയിടേണ്ടത് അത്യാവശ്യമാണ്. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോല്‍ക്കുന്നതാണ്. അതിന് എന്താണ് ചെയ്യേണ്ടത്?

പന്നിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങള്‍:

1. തുമ്മുന്ന സമയത്ത് വായയും മൂക്കും കവര്‍ ചെയ്യുക.

2. ജലദോഷമുണ്ടെങ്കില്‍ ടവ്വലുകള്‍ക്ക് പകരം ടിഷ്യൂ ഉപയോഗിക്കുക. ഉപയോഗിച്ചശേഷം ടിഷ്യൂ ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കുക.

3. കണ്ണുകള്‍, മൂക്ക്, വായ എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക.

4. കൈ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക.

5. ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കസേരുകള്‍ തുടങ്ങിയവ കൈമാറി ഉപയോഗിക്കുന്നതിലൂടെയും വൈറസ് പടരാം. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ ഉപയോഗിച്ച വസ്തുക്കള്‍ തൊടുന്നത് കഴിയുന്നതും ഒഴിവാക്കുക. അഥവാ തൊടുകയാണെങ്കില്‍ അതിനുശേഷം കൈ നന്നായി കഴുകുക.

6. പനിയുള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. വായുവിലൂടെ രോഗം പടരുന്നത് ഒഴിവാക്കാന്‍ മറ്റുള്ളവരില്‍ നിന്നും ആറ് മുതല്‍ 10 അടി വരെ വിട്ടുനില്‍ക്കുക.

7. വീട്ടിലാര്‍ക്കെങ്കിലും പന്നിപ്പനിയുണ്ടെങ്കില്‍ വീട് ഇടയ്ക്കിടെ വൃത്തിയാക്കുക. ഇത് രോഗം പടരുന്നത് തടയാന്‍ സഹായിക്കും.

8. രോഗം ബാധിച്ചവര്‍ മാസ്‌ക് ധരിക്കണം, തുമ്മുന്ന സമയത്ത് വായയും മൂക്കും അടച്ചുപിടിക്കണം. പൊതുവായി ഉപയോഗിക്കുന്ന വസ്തുക്കള്‍ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം.

9. പനിയുള്ള സമയത്ത് കഴിയുന്നതും വീടിനുള്ളില്‍ തന്നെ വിശ്രമിക്കുക.

10 അഞ്ചുവയസിനു താഴെയുള്ള കുട്ടികളെ തിരക്കുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോകുന്നത് ഒഴിവാക്കുക.

11. രോഗം ബാധിച്ച കുട്ടികളെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം ലഭിച്ചതിനുശേഷം മാത്രം സ്‌കൂളില്‍ വിടുക.

12. അപകട സാധ്യത കൂടിയ രോഗികള്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറുടെ സേവനം ഉറപ്പാക്കുക.

13. നിങ്ങളുടെ മേഖലയില്‍ പന്നിപ്പനി പടരുന്നുണ്ടെങ്കില്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുക.

14. ധാരാളം വെള്ളവും, പഴവര്‍ഗങ്ങളും കഴിക്കുക.

15 ഭയത്തേക്കാള്‍ ശ്രദ്ധയാണു വേണ്ടത്.

രോഗലക്ഷണങ്ങള്‍:

പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന, വിറയല്‍, ക്ഷീണം,

Latest Stories

We use cookies to give you the best possible experience. Learn more