| Sunday, 6th October 2019, 8:41 am

ഫാറുഖ് അബ്ദുള്ളയേയും ഒമര്‍ അബ്ദുള്ളയേയും കാണാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അനുമതി; കൂടിക്കാഴ്ച രണ്ട് മാസത്തിന് ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരില്‍ വീട്ടുതടങ്കലിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഫാറുഖ് അബ്ദുള്ളയേയും ഒമര്‍ അബ്ദുള്ളയേയും സന്ദര്‍ശിക്കാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അനുമതി. മുന്‍ എം.എല്‍.എമാരുടെ 15 അംഗ സംഘമാണ് നേതാക്കളെ സന്ദര്‍ശിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞായറാഴ്ച രാവിലെ ജമ്മുവില്‍ നിന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവിശ്യ പ്രസിഡന്റ് ദേവേന്ദര്‍ സിംഗ് റാണയുടെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിക്കുമെന്ന് പാര്‍ട്ടി വക്താവ് മദന്‍ മാന്റൂ പറഞ്ഞു. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കില്‍ നിന്ന് സന്ദര്‍ശനത്തിനുള്ള അനുമതി വാങ്ങിയിട്ടുണ്ടെന്നും മദന്‍ പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായിട്ടാണ് കശ്മീരില്‍ ബി.ജെ.പി ഇതര രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ആഗസ്റ്റ് നാല് മുതല്‍ പുറംലോകവുമായി ബന്ധമില്ലാതെയാണ് നേതാക്കള്‍ കശ്മീരില്‍ കഴിയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാറൂഖ് അബ്ദുള്ളയ്ക്കും ഒമര്‍ അബ്ദുള്ളയ്ക്കും പുറമെ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി, കോണ്‍ഗ്രസിന്റേയും സി.പി.ഐ.എമ്മിന്റേയും നേതാക്കളും വീട്ടുതടങ്കലിലാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more