| Wednesday, 4th March 2020, 10:37 am

ദല്‍ഹിയിലെത്തിയ 15 ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; അടിയന്തിര യോഗം വിളിച്ച് ആരോഗ്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന പതിനഞ്ച് ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരില്‍ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി.

നേരത്തെ ഇറ്റലിയില്‍ നിന്നെത്തിയ ഇന്ത്യക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ക്കൊപ്പം എത്തിയ വിനോദസഞ്ചാരികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ നേരത്തെ തന്നെ ചാവ്‌ലയിലെ ക്യാമ്പില്‍ ഐസോലേഷനിലായിരുന്നു. അത് കൊണ്ട് തന്നെ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊറോണ് വൈറസ് ബാധ സ്ഥിരീകരിച്ച ദില്ലി സ്വദേശി പോയ സ്ഥലങ്ങളിലുള്ളവര്‍ നിരീക്ഷണത്തിലാണ്. ഇയാള്‍ നോയിഡയിലെ സ്‌കൂളിലും പോയിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട ആറ് പേരുടെ പരിശോധന റിപ്പോര്‍ട്ട് ബുധനാഴ്ച്ച ഉച്ചയോടെ ലഭിക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

 ലോകത്ത് ഒരു ലക്ഷത്തോളം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ട്. ചൈനയില്‍ മാത്രം 80,151 പേര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. 2943 പേരാണ് ചൈനയില്‍ മാത്രം ഇതുവരെ മരിച്ചത്. അമേരിക്കയില്‍ ആറ് പേരും, ഇറ്റലിയില്‍ 79ഉം, ഇറാനില്‍ 77ഉം വൈറസ് ബാധയേറ്റ് മരിച്ചു.

 

We use cookies to give you the best possible experience. Learn more