കൊച്ചി: കൊച്ചി ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 15 പ്രതികള്‍ പിടിയിലായെന്ന് പോലീസ്. അറസ്റ്റിലായവരില്‍ എല്ലാവരും മലയാളികളാണെന്ന് ഡി.ഐ.ജി എസ്. ശ്രീജിത്ത് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മര്‍, വിജേഷ്, സുജിത്ത്്, സോണി കുര്യന്, ചന്ദ്രകാന്ത്, പ്രദീപ്, രാഹുല്‍ പശുപാലന്, രശ്മി നായര്‍, ലിനീഷ് മാത്യു, അജീഷ്, ആഷിഖ് തുടങ്ങിയവരാണ് അറസ്റ്റിലായത്. കേസില്‍ പോലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും പോലീസ് പറഞ്ഞു.
പിടിയിലായ അബ്ദുല്‍ ഖാദറാണ് മുഖ്യസംഘാടകനെന്നും രാഹുല്‍ പശുപാല്‍, രശ്മി നായര്‍, ലിനീഷ് മാത്യൂ (സ്ത്രീ) ഇടനിലക്കാരായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇന്ന് രാവിലെ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രതികളിലൊരാളുടെ മകളാണെന്നും പോലീസ് സ്ഥിരീകരിച്ചു.
സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചതെന്നും പോലീസ് പറഞ്ഞു.
കിസ് ഓഫ് ലവ് പ്രവര്‍ത്തകനായ രാഹുല്‍ പശുപാല്‍ ഉള്‍പ്പെടെയുള്ളവരെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിന്റെ വിശദാംശങ്ങള്‍ നല്‍കുകയായിരുന്നു പോലീസ്.