സെപ്റ്റംബര്‍ 17. രാജ്യം ഓര്‍ക്കേണ്ട ഒരു മഹത് വ്യക്തിത്വത്തിന്റെ പിറന്നാളാണിന്ന്. ഇ.വി രാമസ്വാമി നായ്കര്‍ എന്ന
പെരിയാറിന്റെ 141ാം പിറന്നാള്‍
പെരിയാറിനെ ഇന്ത്യന്‍ ജനത ഓര്‍ക്കുന്നത് ഇങ്ങനെ
ദ്രാവിഡ ജനതയുടെ വിമോചന നായകന്‍, തമിഴ്നാട്ടിലെ ഈറോഡ് ജില്ലയില്‍ 1879 സെപ്റ്റംബര്‍ 17ന് ജനനം
സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ ജാതീയ മേല്‍ക്കോയ്മകളെ നിരന്തരം ചോദ്യം ചെയ്തയാള്‍, തമിഴകത്തെ സവര്‍ണ്ണാധിപത്യത്തിന്റെ ശിരസ്സറുത്ത വിപ്ലവകാരി.
ഭാരതം കണ്ട ഏറ്റവും വലിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭ നായകന്‍, സ്വാഭിമാന പ്രസ്ഥാനം, ദ്രാവിഡ കഴകം മുതലായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ ധൈഷണിക നേതൃത്വം വഹിച്ചയാള്‍.
വൈക്കം സത്യാഗ്രഹത്തിന് പിന്തുണയര്‍പ്പിച്ച് അവകാശലംഘനങ്ങള്‍ക്ക് നേരെ ശബ്ദമുയര്‍ത്തി, 1937 ല്‍ വിടുതലൈ എന്ന ദിനപത്രത്തിലും പകുത്തറിവ് എന്ന വാരികയിലും എഴുതിയ എഡിറ്റോറിയലിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു.
ഉത്തരേന്ത്യന്‍ ദേശീയത അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായി പോരാടി, കോണ്‍ഗ്രസിലെ ബ്രാഹ്മണ മേധാവിത്വം ചോദ്യം ചെയ്ത് പാര്‍ട്ടി വിട്ടു.
ഗാന്ധിജി ന്യായീകരിച്ച വര്‍ണ്ണാശ്രമ ധര്‍മത്തെ ചോദ്യം ചെയ്തു, തമിഴ്നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ശക്തമായ ചലനമുണ്ടാക്കി
സൗത്ത് ഇന്ത്യന്‍ ലിബറേഷന്‍ ഫെഡറേഷന്‍ എന്ന ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു, സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടി.
ബി.ജെ.പി നേതാക്കളുടെ ആഹ്വാനത്തെതുടര്‍ന്ന് തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ പലകുറി തകര്‍ക്കപ്പെട്ടിട്ടുണ്ട്, വിട പറഞ്ഞ് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും അടിച്ചമര്‍ത്തപ്പെടുന്നവന്റെയും അടിസ്ഥാനവര്‍ഗത്തിന്റെയും കാവലാളായി സ്മരിക്കപ്പെടുന്ന പെരിയാര്‍.
അതെ ഇന്ന് പിറന്നാളാണ്, അത് പെരിയാറിന്റെയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ