| Friday, 4th May 2018, 10:37 pm

കൂട്ടബലാത്സംഗത്തിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കു മുന്നിലിട്ട് ജീവനോടെ തീവെച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ജാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ പതിന്നാലുകാരിയെ മാതാപിതാക്കള്‍ക്കു മുന്നിലിട്ട് ജീവനോടെ കത്തിച്ചു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം.

വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ ഒരു സംഘം യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. അതിന് ശേഷം പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കുമുന്നിലിട്ട് യുവാക്കള്‍ ജീവനോടെ കത്തിക്കുകയായിരുന്നു.

വീട്ടുകാരോടൊപ്പം വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിയെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയ സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.


ALSO READ: ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഒളിവില്‍ പോയ പ്രതി തൂങ്ങിമരിച്ച നിലയില്‍


ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഗ്രാമസഭയിലും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് 50000 രൂപ നല്‍കാന്‍ യുവാക്കളോട് പഞ്ചായത്ത് ഉത്തരവിട്ടിരുന്നു.

എന്നാല്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറല്ലെന്നും പറഞ്ഞ് യുവാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ മര്‍ദ്ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കളുടെ മുമ്പിലിട്ട് തീകൊളുത്തി കൊല്ലുകയായിരുന്നു.

പെണ്‍കുട്ടിയുടെ മരണശേഷം ഈ സംഘം ഒളിവില്‍ പോകുകയായിരുന്നു. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more