ത്രിപുരയില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത് മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ ഉറ്റസുഹൃത്തും ബി.ജെ.പി അനുയായിയും
national news
ത്രിപുരയില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത് മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ ഉറ്റസുഹൃത്തും ബി.ജെ.പി അനുയായിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd April 2018, 10:53 am

അഗര്‍ത്തല: ത്രിപുരയില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ 54 കാരന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അടുത്ത സുഹൃത്തും ബി.ജെ.പി അനുയായിയും.

കോവൈ ജില്ലക്കാരനായ മനോജ് ദേബ് എന്നയാളാണ് കേസില്‍ അറസ്റ്റിലായത്. ഇയാള്‍ നാല് തവണയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അഗര്‍ത്തലയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ചാംപ്ലൈയിലുള്ള ഇയാളുടെ ഫാം ഹൗസില്‍ വെച്ചായിരുന്നു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.


Dont Miss ‘നീ വലിയ നേതാവാണെന്നാണോ കരുതുന്നത്? ഞങ്ങള്‍ നിന്റെ തലയറുക്കും, ശരീരം തുണ്ടം തുണ്ടമാക്കും’; വധഭീഷണി സന്ദേശം ലഭിച്ചതായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ


സംഭവത്തിന് പിന്നാലെ വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഫെബ്രുവരി 11 നാണ് ഇയാള്‍ തന്നെ ആദ്യമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പിന്നീട് ഭീഷണിപ്പെടുത്തിയും മൂന്ന് തവണ ബലാത്സംഗം ചെയ്തു.

ഇതിന് പിന്നാലെ പെണ്‍കുട്ടി സംഭവം തന്റെ ഉറ്റസുഹൃത്തിനെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോക്‌സോ ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തും അനുയായിയുമായ ഇയാള്‍ക്ക് ഭരണതലത്തില്‍ വലിയ പിടിപാടുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

മനോജ് ദേബിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കോവൈ പൊലീസ് സൂപ്രണ്ട് കൃഷ്‌ണേന്ദു ചക്രവര്‍ത്തി പറഞ്ഞു.