നിര്‍ബന്ധിത ശൈശവ വിവാഹം: മാതാപിതാക്കള്‍ക്കെതിരെ പോലീസില്‍ പെണ്‍കുട്ടിയുടെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th March 2015, 8:00 am
ഇന്‍ഡോര്‍: വിവാഹത്തിനു നിര്‍ബന്ധിക്കുന്നെന്നാരോപിച്ച് പതിനാലുകാരി മാതാപിതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. ഇന്‍ഡോറിലെ നജിന്‍ നഗര്‍ മേഖലയിലെ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.
പിതാവ് രൂപ് സിങ് ചൗധരി തന്നെ ഭീഷണിപ്പെടുത്തുന്നെന്നും ശൈശവ വിവാഹത്തിനു നിര്‍ബന്ധിക്കുമെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ശിശുക്ഷേമ സംഘം സ്ഥലത്തെത്തുകയും 18 വയസു കഴിയാതെ മകളെ വിവാഹം കഴിപ്പിക്കില്ലെന്ന സത്യവാങ്മൂലം പിതാവില്‍ നിന്നും എഴുതി വാങ്ങുകയും ചെയ്തു.
എന്നാല്‍ പിതാവ് തന്നെ വിവാഹം കഴിപ്പിക്കുമെന്ന ഭീതിയുണ്ടെന്നും അതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനാവില്ലെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. തനിക്ക് പഠനം മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
പെണ്‍കുട്ടിയെ ജ്യോതി ഹോസ്റ്റലിലേക്ക് മാറ്റിയിട്ടുണ്ട്.