പാരിസ്: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ കാര്‍ട്ടൂണുകളെ തുടര്‍ന്നുണ്ടായ ഭീകരാക്രമണത്തില്‍ സഹായിച്ച പ്രതികളുടെ വിചാരണ തുടങ്ങി. 11 പേരുടെ വിചാരണയാണ് പാരീസ് കോടതിയില്‍ നടക്കുന്നത്. പ്രതികളില്‍ മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
2015 ല്‍ ഷര്‍ലെ ഹെബ്ദോ ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ ഓഫീസിലെ ജീവനക്കാരുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ട കേസിലാണ് വിചാരണ. ഓഫീസ് ആക്രണത്തിനു പിന്നാലെ തുടര്‍ച്ചയായി മൂന്ന് ദിവസം നടന്ന സംഘര്‍ഷത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ രക്ഷപ്പെട്ടവരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും കോടതി മുറിയില്‍ എത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി കാരണം കേസിലെ വിചാരണ നീണ്ടു പോവുകയായിരുന്നു. കൊവിഡ് വ്യാപനത്തിനു പിന്നാലെ ഫ്രാന്‍സില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം വിചാരണ നീണ്ടു പോവുകയായിരുന്നു.
ആക്രമണം നടത്തിയവര്‍ക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ സഹായിക്കുകയും മറ്റ് സൗകര്യങ്ങള്‍ ഒരുക്കിയെന്നാണ് ഇപ്പോള്‍ വിചാരണ നേരിടുന്നവര്‍ക്കെതിരെയുള്ള കേസ്. ഇവരില്‍ ഇതുവരെ കണ്ടെത്താനാവാത്ത മൂന്ന് പേരില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ മൂന്ന് പേര്‍ക്കെതിരെയും അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
2015 ജനുവരി ഏഴിന് മാഗസിന്റെ ഓഫീസിലേക്ക് നടന്ന ഭീകരാക്രമണത്തില്‍ ഏഴ് ജീവനക്കാരുള്‍പ്പെടെ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അല്‍ ഖ്വയ്ദയുടെ അറേബ്യന്‍ ഉപമേഖലയിലെ ശാഖ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ തയ്യാറാക്കിയതിന്റെ പ്രതികാരമാണിതെന്നാണ് ഇവര്‍ പറഞ്ഞത്. ആക്രമണം നടത്തിയവരിലെ സെയ്ദ്, ഷരീഫ് എന്നീ തീവ്രവാദികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ആഴ്ചകളോളം നീണ്ട സംഘര്‍ഷത്തില്‍ 17 പേര്‍ കൂടി കൊല്ലപ്പെട്ടു. നഗരത്തിലെ ജൂതരുടെ ഒരു സൂപ്പര്‍മാര്‍ക്കറ്റും ആക്രമിക്കപ്പെട്ടിരുന്നു.
വിചാരണ തുടങ്ങുന്നതിനു മുന്നോടിയായി മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ കാര്‍ട്ടൂണുകള്‍ പുനപ്രസിദ്ധീകരിക്കുമെന്ന് ഷര്‍ലെ ഹെബ്ദൊ മാഗസിന്‍ വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ ഒരിക്കലും അടിയറവ് പറയില്ലെന്നാണ് ഷാര്‍ലെ ഹെബ്ദോയുടെ ഡയരക്ടര്‍ ലോറന്റ് സൗരിസൊ എഡിറ്റോറിയലില്‍ എഴുതിയിരിക്കുന്നത്. ഈ കാര്‍ട്ടൂണുകള്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും ചരിത്രം തിരുത്താനോ മായ്ക്കാനോ പറ്റില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ