| Wednesday, 30th October 2013, 9:00 pm

മൂന്നാം മുന്നണിയുടെ കാഹളം മുഴക്കി ദില്ലിയില്‍ 14 പാര്‍ട്ടികളുടെ മതേതര സംഗമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: വര്‍ഗ്ഗീയതെക്കെതിരെ ഒന്നിച്ച് കൈകോര്‍ത്ത് മുന്നിട്ടിറങ്ങാന്‍ ദല്‍ഹിയില്‍ പ്രാദേശിക പാര്‍ട്ടികളുടെ സംഗമം. വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത സംഗമം ഫലത്തില്‍ മൂന്നാംമുന്നണിയുടെ ആരംഭമായി.

ഇടത് പാര്‍ട്ടികള്‍, സമാജ് വാദി പാര്‍ട്ടി, ഐക്യജനതാദള്‍ തുടങ്ങി പതിനാലോളം പാര്‍ട്ടികള്‍ ആണ് സംഗമത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിനെതിരെ ഒന്നും മിണ്ടാതിരുന്ന പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പിയെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയയെയും നിശിതമായി വിമര്‍ശിച്ചു.

അതേസമയം മൂന്നാം മുന്നണി രൂപീകരണത്തിന് മുന്നിട്ടിറങ്ങിയ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിധീഷ് കുമാറിനെതിരേ ശക്തമായ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മൂന്നാം മുന്നണി രൂപീകരണത്തിനായി നിധീഷ് ശ്രമിക്കുന്നത്. എന്നാല്‍ ഇത് സ്വപ്നം മാത്രമായി അവശേഷിക്കുക്കുമെന്നും ബിജെപി എംപി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

നിധീഷ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരേ നിധീഷ് കുമാര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

മോഡി വര്‍ഗീയവാതിയാണെന്നായിരുന്നു നിധീഷിന്റെ ആരോപണം. 2014ലെ തിരഞ്ഞെടുപ്പിന് മുമ്പായുള്ള രാഷ്ട്രീയ ഐക്യമാണ് സംഗമമെന്നതിനെകുറിച്ച്  നേതാക്കള്‍ ആരും വ്യക്തമായി പ്രതികരിച്ചില്ല. യു.പി.എ ഘടകക്ഷിയായ എന്‍.സി.പിയും സംഗമത്തില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more