| Sunday, 22nd April 2018, 5:06 pm

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകളെ വധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകളെ വധിച്ചു. ബോറിയ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മഹാരാഷ്ട്ര പൊലീസിലെ സി-60 കമാന്‍ഡോസിന്റെ നേതൃത്വത്തിലാണ് മാവോയിസ്റ്റ് വേട്ട.

സി.പി.ഐ മാവോയിസ്റ്റ് സൗത്ത് ഗഡ്ചിറോളി ഡിവിഷന്‍ അംഗം സിനു, പെരിമിളി ദളം കമാന്‍ഡര്‍ സായിനാഥ് എന്നീ രണ്ട് ഡിവിഷണല്‍ കമ്മിറ്റി നേതാക്കള്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു.


Read more: സീതാറാം യെച്ചൂരി: അടിയന്തരാവസ്ഥയിലെ വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് ഇന്ത്യന്‍ ഇടത്പക്ഷത്തിന്റെ ജനപ്രിയ മുഖത്തിലേയ്ക്കുള്ള യാത്ര


ഇതാദ്യമായണ് രണ്ട് ഡിവിഷണല്‍ കമ്മിറ്റി നേതാക്കള്‍ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതെന്നും 14 മൃതശരീരങ്ങളും കണ്ടെടുത്തുവെന്നും ഗഡ്ചിറോളി പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അങ്കുഷ് ഷിന്‍ഡെ പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ സ്ത്രീകളുണ്ടോയെന്നത് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഗഡ്ചിറോളിയില്‍ 19 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more