ഭോപ്പാല്‍: ശിവരാത്രിദിനത്തില്‍ ദളിത് വിദ്യാര്‍ത്ഥികളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ 14 പേര്‍ക്ക് പരിക്ക്. മധ്യപ്രദേശിലെ ബാര്‍ഗോണിലാണ് സംഭവം.
ഛപ്ര ജില്ലയിലെ മൂന്ന് സമുദായങ്ങള്‍ ചേര്‍ന്നായിരുന്നു ക്ഷേത്രം നിര്‍മിച്ചത്. ശിവരാത്രി ചടങ്ങുകള്‍ക്കെത്തിയ ദളിത് സംഘത്തെ ഉന്നത ജാതിക്കാര്‍ തടയുകയായിരുന്നു എന്നാണ് പരാതി.
ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയായിരുന്നു. ഇരുകൂട്ടരും തമ്മില്‍ ശക്തമായ കല്ലേറുണ്ടായതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ 17 പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: 14 injured after clashes in Maharashtra as dalit girls were denied entrance to the temple during shivarathri