| Sunday, 9th June 2019, 8:38 am

മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 14 കുട്ടികള്‍ മരിച്ചു; 38 പേര്‍ ചികിത്സയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 14 കുട്ടികള്‍ മരിച്ചു. 38 പേര്‍ പല ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്.

വേനല്‍ക്കാലമായതോടെ ബീഹാറില്‍ മസ്തിഷ്‌ക ജ്വരം പടര്‍ന്നുപിടിച്ചിരിക്കുകയാണ്. വൈറല്‍ ബാധ സംബന്ധിച്ച് പരിശോധകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

21 കുട്ടികള്‍ ശ്രീ കൃഷ്ണ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 14 പേര്‍ കെജ്‌രിവാള്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഉയര്‍ന്ന പനിയും താഴ്ന്ന ബ്ലഡ് ഷുഗര്‍ ലെവലുമായാണ് പലരും എത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

രോഗബാധിതരില്‍ ഏറെയും സാമ്പത്തിക സ്ഥിതി കുറഞ്ഞവരും 15 വയസിന് താഴെയുള്ള കുട്ടികളുമാണ്. രോഗം സംബന്ധിച്ച് ബോധവല്‍ക്കണം ആരംഭിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more