കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
റിമാന്‍ഡ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ചികിത്സയ്ക്ക് ജയിലില്‍ തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിക്കുമെന്നാണ് വിവരം.
തടവുകാര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘം സ്ഥലത്തെത്തി ഇവരുടെ സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഫലം വന്നപ്പോള്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിലെ മറ്റു തടവുകാര്‍ക്കും ജീവനക്കാര്‍ക്കും ഇന്ന് തന്നെ കൊവിഡ് പരിശോധന നടത്തും.
ആദ്യം രോഗം സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തുടര്‍ന്നും തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രം ജയിലില്‍ തന്നെ ഒരുക്കാന്‍ തീരുമാനിച്ചത്.
രോഗികളെ ചികിത്സിക്കുന്നതിനായി ജയിലില്‍ തന്നെ സജ്ജീകരിക്കുന്ന പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ഡോക്ടര്‍മാരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ