|

എന്താണ് 13എ.ഡി; 80കളിലെ ഓര്‍മകള്‍ ചികഞ്ഞെടുത്ത് 'പറുദീസ'യിലെ ചുവര്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ‘ഭീഷ്മപര്‍വ’ത്തിലെ ‘പറുദീസ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവന്നത്. ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും ശ്രിന്ദയും എത്തിയ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ യൂട്യൂബില്‍ ട്രെന്‍ഡിംഗ് വണ്ണിലെത്താനും പറുദീസക്കായി.

പാട്ടിന്റെ തുടക്കത്തില്‍ ’13എ.ഡി’ എന്നെഴുതിയ ചുവരില്‍ നോക്കി നില്‍ക്കുന്ന സൗബിനെ കാണാനാവും. 80കളില്‍ കൊച്ചിയെ ഇളക്കിമറിച്ച് ഒരു റോക്ക് ബാന്‍ഡിന്റെ ഓര്‍മകള്‍ ചികഞ്ഞെടുക്കുകയാണ് പറുദീസ എന്ന പാട്ട്.

Godfathers of rock are back

1977 ല്‍ കൊച്ചിയില്‍ തുടക്കമിട്ട 13എ.ഡി 80കളിലും 90കളുടെ പകുതി വരെയും ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച റോക്ക് ബാന്‍ഡുകളില്‍ ഒന്നായിരുന്നു.

സ്റ്റാന്‍ലി ലൂയിസ്, ഗ്ലെന്‍ ലാ റൈവ്, നദീന്‍ ഗ്രിഗറി, റോസ്, സറീന, സുനിത മേനോന്‍, ആഷ്ലി പിന്റോ, അനില്‍ റൗണ്‍, പെട്രോ കൊറേയാ, ജോര്‍ജ് പീറ്റര്‍, എലോയ് ഐസക്, ജാക്‌സണ്‍ അരുജ, പിന്‍സണ്‍ കൊറേയാ, പോള്‍ കെ. ജെ, തുടങ്ങിയവര്‍ ആയിരുന്നു ബാന്റ് അംഗങ്ങള്‍. ഇതിലെ ജോര്‍ജ് പീറ്റര്‍ ഇന്നത്തെ പ്രശസ്ത ഗായകനായ ജോര്‍ജ് പീറ്റര്‍ തന്നെയാണ്.

1989 ല്‍ പുറത്തിറക്കിയ ഗ്രൗണ്ട് സീറോ ഇന്ത്യയിലെ യുവജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തുടര്‍ച്ചയായ യാത്രക്കൊടുവില്‍ 1992 ല്‍ ടഫ് ഓണ്‍ ദി സ്ട്രീറ്റ്‌സ് എന്ന മറ്റൊരു ആല്‍ബവും പുറത്തിറക്കി.

1993 ല്‍ മസ്‌കറ്റിലും ഒമാനിലും മെക്‌സികോയിലും ഷോ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. മിഡില്‍ ഈസ്റ്റിലും 13എ.ഡിക്ക് പ്രശസ്തി ലഭിച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷം 2008 ല്‍ നടന്ന റീയൂണിയനില്‍ സിറ്റി ബ്ലൂസ് എന്ന ആല്‍ബവും 13എ.ഡി പ്രഖ്യാപിച്ചിരുന്നു.


Content Highlight: 13ad band being discussed on social media after the release of parudeesa song