Daily News
പൊതു ശുചിമുറിയില്‍ 13 വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jan 05, 03:33 am
Thursday, 5th January 2017, 9:03 am

പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലേക്കു പേവുകയായിരുന്ന പെണ്‍കുട്ടി ശുചിമുറിയില്‍ കയറിപ്പോഴാണ് മൂന്നുയുവാക്കള്‍ ചേര്‍ന്നു പീഡനത്തിനിരയാക്കിയത്.


ന്യൂദല്‍ഹി: ദല്‍ഹിയിലെ ആനന്ദ്പര്‍ബതിലെ പൊതു ശുചിമുറിയില്‍ 13 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. താല്‍ക്കാലിക താമസകേന്ദ്രത്തിലെ ശുചിമുറിയിലാണ് സംഭവം. കോളനി നവീകരണതിന്റെ ഭാഗമായി കുടംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു ഇവിടെ നിന്നാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.


Also read നോട്ട് നിരോധനം: അസാധുവായത് സര്‍ക്കാര്‍ വാദങ്ങള്‍ 97ശതമാനം നോട്ടുകളും തിരിച്ചെത്തി


പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലേക്കു പേവുകയായിരുന്ന പെണ്‍കുട്ടി ശുചിമുറിയില്‍ കയറിപ്പോഴാണ് മൂന്നുയുവാക്കള്‍ ചേര്‍ന്നു പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ 31നു നടന്ന സംഭവം ഭീഷണി മൂലം പെണ്‍കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. വയറു വേദനയെത്തുടര്‍ന്നു ആശുപത്രിയില്‍ എത്തിയപ്പോഴാണ് ലൈംഗിക അതിക്രമത്തിനു ഇരയായതായി കണ്ടെത്തിയത്.

പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. നവീകരണത്തിന്റെ ഭാഗമായി മാറ്റി പാര്‍പ്പിക്കപ്പെട്ടവരാണ് ഇവരും. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന രണ്ടുപേരുടെ വാദത്തെ തുടര്‍ന്ന് ഇവരുടെ പ്രായം നിര്‍ണ്ണയിക്കാനുള്ള ടെസ്റ്റുകള്‍ നടത്തി വരികയാണ്. ഇതില്‍ ഒരാള്‍ക്ക് 21വയസ്സുണ്ടെന്നു തെളിഞ്ഞതായി പൊലീസ് അറിയിച്ചു.