| Saturday, 23rd June 2018, 8:17 pm

സ്റ്റെറിലൈറ്റ് പ്ലാന്റിലെ ആസിഡ് ചോര്‍ച്ച: 1,300 ടണ്‍ സള്‍ഫ്യൂരിക് ആസിഡ് നീക്കം ചെയ്‌തെന്ന് ജില്ലാ കലക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൂത്തുക്കുടി: സ്റ്റെറിലൈറ്റ് പ്ലാന്റിന്റെ പരിസരങ്ങളില്‍ നിന്നും ഇതിനോടകം 1,300 ടണ്‍ സള്‍ഫ്യൂരിക് ആസിഡ് നീക്കം ചെയ്തതായി ജില്ലാ ഭരണകൂടം. പ്ലാന്റില്‍ ആസിഡ് ചോര്‍ച്ചയുള്ളത് ദിവസങ്ങള്‍ക്കു മുന്നേ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പ്ലാന്റ് പരിസരത്തുനിന്നും ഇതു നീക്കം ചെയ്യുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്.

75 ടാങ്കറുകളിലായി 1,300 ടണ്‍ സള്‍ഫ്യൂരിക് ആസിഡാണ് നീക്കം ചെയ്തതെന്ന് ജില്ലാ കലക്ടര്‍ സന്ദീപ് നന്ദുരി മാധ്യമങ്ങളോടു പറഞ്ഞു. ജൂണ്‍ 17നാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് സ്റ്റെറിലൈറ്റിന്റെ ചെമ്പു ശുദ്ധീകരണശാലയില്‍ നിന്നും സള്‍ഫ്യൂരിക് ആസിഡ് ചോരുന്നതായി കണ്ടെത്തിയത്.


Also Read:കോണ്‍ഗ്രസ് പരത്തുന്നത് നുണകളും ആശങ്കയും, ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് ജനക്ഷേമത്തിന്; പ്രധാനമന്ത്രി


ചോര്‍ച്ച നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റെറിലൈറ്റ് പ്ലാന്റ് അധികൃതര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനുമുന്നില്‍ പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. ചോര്‍ച്ച അടയ്ക്കാനും അപകടകരമായ രാസവസ്തുക്കള്‍ പരിസരത്തു നിന്നും നീക്കം ചെയ്യാനുമായി കമ്പനി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരെ പൊലീസ് സംരക്ഷണത്തോടെ തൂത്തുക്കുടിയിലെ ഫാക്ടറിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നു കാണിച്ചായിരുന്നു ഹര്‍ജി.

ചോര്‍ച്ച ഉണ്ടായതിനു പിന്നില്‍ അട്ടിമറിയുണ്ടെന്ന് ആരോപിച്ചായിരുന്നു അധികൃതര്‍ കോടതിയെ സമീപിച്ചത്. മേയ് 22,23 ദിവസങ്ങളില്‍ നടന്ന, 13 പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവയ്പ്പിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഫാക്ടറി പൂട്ടാന്‍ ഉത്തരവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more