national news
പതിമൂന്നുകാരിയെ 9 പേര്‍ ചേര്‍ന്ന് അഞ്ച് ദിവസം ലൈംഗികാതിക്രമത്തിന് ഇരയാക്കി; മധ്യപ്രദേശില്‍ ആറ് പേര്‍ പൊലീസ് പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 17, 03:19 am
Sunday, 17th January 2021, 8:49 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ 13 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഉമറിയ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. 9 പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ അഞ്ച് ദിവസം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പൊതു അവബോധം നടത്തുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിന്റെ ‘ കാമ്പയിന്‍ നടക്കുന്ന സമയത്താണ് ക്രൂര കുറ്റകൃത്യം നടന്നത്.

കുട്ടിയെ പരിചയമുള്ള ആളാണ് ജനുവരി നാലിന് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചു. ജനുവരി അഞ്ചിന് കുട്ടിയെ തിരികെ വിടും മുന്‍പ് സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ആറ് ദിവസത്തിന് ശേഷം ജനുവരി 11 ന് കുട്ടിയെ നേരത്തെ പീഡിപ്പിച്ച ഏഴു പേരില്‍ ഒരാള്‍ വീണ്ടും തട്ടിക്കൊണ്ടുപോയി കാട്ടില്‍വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.

മൂന്ന് പ്രതികളും കുട്ടിയെ പറഞ്ഞുവിട്ടതിന് പിന്നാലെ രണ്ട് ട്രക്ക് ഡ്രൈവര്‍മാറും കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി. സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 13-Year-Old Raped Twice By 9 In Five Days In Madhya Pradesh: Police