| Wednesday, 20th March 2019, 7:32 am

തട്ടിക്കൊണ്ടു പോയ കേസ്; നാടോടി പെണ്‍കുട്ടിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഓച്ചിറയിലെ പതിമൂന്ന് വയസുകാരിയായ നാടോടി പെണ്‍കുട്ടിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നതായി പൊലീസ്. ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തിന്റെ തെളിവും പൊലീസ് കണ്ടത്തി.

കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വെ സ്റ്റേഷന്‍ വരെ അനുഗമിച്ചെന്നും പൊലീസ് പറയുന്നു. അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടതായാണ് സൂചന.

സംഭവത്തില്‍ രണ്ടുപേരെ പോലിസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ബിബിന്‍, അനന്തു എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രദേശവാസികളായ നാല് പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് രണ്ടു പേര്‍ പിടിയിലായത്.

Read Also : വിദ്യാര്‍ത്ഥിയ്‌ക്കെതിരെ ലൈംഗികാതിക്രമം; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

കൊല്ലം ഓച്ചിറയില്‍ ഇന്നലെയായിരുന്നു മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പതിമൂന്നുകാരിയെ നാലംഗസംഘം തട്ടികൊണ്ടു പോയത്.
കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. അവിടെ കയറിയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.

സംഭവം നടന്നയുടനെ പൊലീസില്‍ അറിയിച്ചിരുന്നു. പ്രതികളെ പിടികൂടാത്ത പശ്ചാത്തലത്തില്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നാട്ടുകാരുടെയും മറ്റും പ്രതിഷേധം നടത്തിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് നാല് പേര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതിന് മുന്‍പും ചിലര്‍ തങ്ങളെയും മകളെയും ശല്യപ്പെടുത്തുന്നുണ്ടെന്ന് കാണിച്ച് ഇവര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. മര്‍ദ്ദനമേറ്റ മാതാപിതാക്കള്‍ കരുനാഗപ്പള്ളി ആശുപത്രിയില്‍ ചികിത്സ തേടി.

We use cookies to give you the best possible experience. Learn more