ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ 13 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സൂര്യാഘാതമേറ്റ് മരിച്ചു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും അഞ്ച് ഹോം ഗാര്‍ഡുകളുമാണ് മരിച്ചത്.
ഇതോടെ യു.പിയില്‍ ഉഷ്ണ തരംഗത്തില്‍ ജീവന്‍ നഷ്ടമായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം 15 ആയി. സൂര്യാഘാതമേറ്റ് യു.പിയില്‍ 20ാളം ആളുകള്‍ ചികിത്സയിലാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉഷ്ണതരംഗം രൂക്ഷമായതിനാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. യു.പിയിലെ താപനില 48 ഡിഗ്രിക്ക് മുകളില്‍ ഉയര്‍ന്നതോടെയാണ് മരണസംഖ്യ വര്‍ധിച്ചത്.
ബിഹാറില്‍ 14 ആളുകളാണ് ഉഷ്ണതരംഗത്തില്‍ ഇതുവരെ മരിച്ചത്. ഇതില്‍ 10 പേര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ്.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ദൽഹി, ഒഡീഷ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ജൂൺ രണ്ട് വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശ്, മധ്യപ്രദേശ്, വിദർഭ, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ശനിയാഴ്ച വരെ ഉയർന്ന താപനില ആയിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlight: 13 polling personnel die after heat wave in Uttar Pradesh