| Friday, 21st May 2021, 6:24 pm

13ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ പി. പ്രസാദ് ഏറ്റെടുത്തു, മന്‍മോഹന്‍ ബംഗ്ലാവില്‍ ആന്റണി രാജുവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 13ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ എടുത്ത് സി.പി.ഐ മന്ത്രി പി. പ്രസാദും മന്‍മോഹന്‍ ബംഗ്ലാവ് ഏറ്റെടുത്ത് ഗതാഗത മന്ത്രി ആന്റണി രാജുവും.

അതേസമയം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 13ാം നമ്പര്‍ കാര്‍ എടുത്തിരുന്നത് തോമസ് ഐസക്ക് ആയിരുന്നു. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് എം. എ ബേബി ആയിരുന്നു 13ാം നമ്പര്‍ കാര്‍ എടുത്തത്.

ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നല്‍കുന്നത്. 2011ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 13ാം നമ്പര്‍ കാര്‍ ആരും എടുത്തിരുന്നില്ല. 13ാം നമ്പര്‍ നിര്‍ഭാഗ്യമാണെന്നും, ദുശ്ശകുനമാണെന്നും കരുതിയാണ് ഈ നമ്പറിലുള്ള കാറും ആരും എടുക്കാതിരുന്നത്.

മന്‍മോഹന്‍ ബംഗ്ലാവിനെ സംബന്ധിച്ചും ഇതേ പോലെ അന്ധ വിശ്വാസം നിലനില്‍ക്കുന്നുണ്ട്. മന്ത്രിമാര്‍ വാഴാത്ത ബംഗ്ലാവ് എന്നാണ് പൊതുവില്‍ മന്‍മോഹന്‍ ബംഗ്ലാവ് അറിയപ്പെട്ടിരുന്നത്.

എന്നാല്‍ കഴിഞ്ഞ ധനമന്ത്രി തന്റെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത് മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നു തന്നെയാണ്.

ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മുഖ്യമന്ത്രിക്കാണ്. കെ. രാജന്‍ രണ്ടാം നമ്പര്‍ കാറും കാറില്‍ റോഷി അഗസ്റ്റിന്‍ മൂന്നാം നമ്പര്‍ കാറുമാണ് എടുത്തത്. നാലാം നമ്പര്‍ കാര്‍ കെ. കൃഷ്ണന്‍കുട്ടിയും അഞ്ചാം നമ്പര്‍ കാര്‍ എ. കെ ശശീന്ദ്രനും എടുത്തു.

അഹമ്മദ് ദേവര്‍ കോവിലാണ് ആറാം നമ്പര്‍ സ്റ്റേറ്റ് കാര്‍ എടുത്തത്. ആന്റണി രാജുവിനാണ് ഏഴാംനമ്പര്‍ കാര്‍. എം വി ഗോവിന്ദന്‍ എട്ടാം നമ്പര്‍ കാര്‍, സജി ചെറിയാന്‍ ഒമ്പത്, കെ. എന്‍ ബാലഗോപാല്‍ 10, പി രാജീവ് 11, വി.എന്‍ വാസവന്‍ 12, ജെ ചിഞ്ചുറാണി 14, കെ രാധാകൃഷ്ണന്‍ 15, വി ശിവന്‍കുട്ടി 16, അഡ്വ. പി.എ മുഹമ്മദ് റിയാസ് 17, പ്രൊഫ. ആര്‍ ബിന്ദു 18, അഡ്വ. ജി ആര്‍ അനില്‍ 19, വീണ ജോര്‍ജ് 20, വി അബ്ദുറഹിമാന്‍ 21 എന്നിങ്ങനെയാണ് മറ്റു കാറുകള്‍ എടുത്ത മന്ത്രിമാര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: 13 number car taken by  P Prasad and Manmohan bungalow taken by Antony Raju

We use cookies to give you the best possible experience. Learn more