| Thursday, 1st January 2015, 7:27 pm

സംസ്ഥാനത്തെ 13 മദ്യവില്‍പ്പനശാലകള്‍ നാളെ അടച്ചുപൂട്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 13 മദ്യവില്‍പ്പന ശാലകള്‍ നാളെ അടച്ചു പൂട്ടും. കേരള സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യ വില്‍പനശാലകള്‍ അടച്ചുപൂട്ടുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെ പന്ത്രണ്ട് ഔട്‌ലെറ്റകളും കണ്‍സ്യൂമര്‍ ഫെഡിന്റെ ഒരു ഔട്‌ലെറ്റുമാണ് നാളെ അടച്ചു പൂട്ടുക.

അമ്പലംമുക്ക്, വാവ്വാക്കാവ്, ഏലപ്പാറ, കിടങ്ങൂര്‍, രാമങ്കരി, ധര്‍മ്മടം, കോഴിച്ചെന, മുരിക്കാശ്ശേരി, കരിങ്കുന്നം, അത്താണിക്കല്‍, ഒലവക്കോട്, തൃപ്രയാര്‍ എന്നിവിടങ്ങളിലെ ബിവറേജസ് ഔട്‌ലെറ്റുകളും. കണ്‍സ്യൂമര്‍ഫെഡിന്റെ ബാലുശ്ശേരിയിലെ ഔട്‌ലെറ്റുമാണ് നാളെ അടച്ചു പൂട്ടുക.

ദേശീയപാതയുടെ വശങ്ങളിലെ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മാറ്റി സ്ഥാപിക്കുന്നത് പ്രാവര്‍ത്തികമല്ലാത്തതിനാലാണ്‌ ഇവ അടച്ചുപൂട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

നേരത്തെ തീരുമാനിച്ച പോലെ വിവിധ ഘട്ടങ്ങളിലായി പത്തു ശതമാനം ബീവറേജസ് ഔട്‌ലെറ്റുകള്‍ വീതം അടക്കുമെന്നും ഇതിന്റെ ഭാഗമായി 2015 ജനുവരി ഒന്നിന് പത്തുശതമാനം മദ്യവില്‍പ്പന ശാലകള്‍ അടക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more