| Sunday, 13th October 2013, 10:56 am

ഫിലിപ്പീന്‍സില്‍ നാരി ചുഴലിക്കാറ്റില്‍ 13 പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മനില: ഇന്ത്യയിലെ പൈലീന്‍ കൊടുങ്കാറ്റിന് പുറമേ ഫിലിപ്പീന്‍സിലും ചുഴലിക്കാറ്റ് ദുരന്തം വിതക്കുന്നു. ഫിലിപ്പീന്‍സില്‍ വീശുന്ന നാരി ചുഴലിക്കാറ്റില്‍ ഇതുവരെ 13 പേര്‍ മരണപ്പെട്ടു.

പ്രദേശത്തെ വൈദ്യുതിബന്ധം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതിയില്‍ വീശുന്ന ചുഴലിക്കാറ്റ് വെള്ളിയാഴ്ച്ച രാത്രിയാണ് ഫിലിപ്പീന്‍സില്‍ എത്തിയത്.

ഫിലിപ്പീന്‍സില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ഫിലിപ്പീന്‍സിലെ തീരപ്രദേശമായ ബലര്‍, ലൂസോണ്‍ ദ്വീപ് എന്നിവിടങ്ങളിലാണ് നാരി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.

ഇതുവരെ പത്തോളം പേരെ കാണാതായതാണ് ഔദ്യോഗിക വിവരം. ചൊവ്വാഴ്ചയോടെ “നാരി” വിയറ്റ്‌നാമിന്റെ വടക്കുകിഴക്കന്‍മേഖലയിലേക്ക് കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

We use cookies to give you the best possible experience. Learn more