Advertisement
Entertainment news
പതിനൊന്ന് പേര്‍ക്കിടയിലേക്ക് ക്ഷണിക്കാതെ കയറി വന്ന പന്ത്രണ്ടാമന്‍; നിഗൂഢത നിറച്ച് ട്വല്‍ത്ത് മാന്‍ ട്രെയ്‌ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 May 03, 01:30 pm
Tuesday, 3rd May 2022, 7:00 pm

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന 12ത്ത് മാന്റെ ട്രെയ്‌ലര്‍ പുറത്ത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ മലയാളത്തിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

ദൃശ്യം 2ന്റെ വന്‍ വിജയത്തിന് പിന്നാലെ മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇക്കാരണമൊന്നുകൊണ്ടുതന്നെ ചിത്രത്തിന് മേലുള്ള പ്രതീക്ഷകളും ഏറെയാണ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രമെന്ന് ജീത്തു ജോസഫ് നേരെ പറഞ്ഞിരുന്നു.

മെയ് 20ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാവും ചിത്രം റിലീസ് ചെയ്യുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

അദിതി രവി, സൈജു കുറുപ്പ്, ശിവദ നായര്‍, അനു സിത്താര, ലിയോണ ലിഷോയി, പ്രിയങ്ക നായര്‍, ഉണ്ണി മുകുന്ദന്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെ. ആര്‍. കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് കലാസംവിധായകന്‍. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍.

Content Highlight: 12th Man trailer released