ന്യൂദല്‍ഹി: രാജ്യത്ത് ഐ.എസ്.ഐ.എസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗം പേരും മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തില്‍ നിന്നും സ്വാധീനിക്കപ്പെട്ട് തീവ്രവാദ പ്രവര്‍ത്തനത്തില്‍ എത്തിയവരാണെന്ന് എന്‍.ഐ.എ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അലോക് മിത്തല്‍.
ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ നിന്നും 127 പേര്‍ അറസ്റ്റിലായെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായ 127 പേരില്‍ തമിഴ്‌നാട്ടില്‍ നിന്ന് 33 പേരും ഉത്തര്‍പ്രദേശില്‍ നിന്ന് 19 പേരും കേരളത്തില്‍ നിന്ന് 17 ഉം തെലുങ്കാനയില്‍ നിന്ന് 14 പേരും ഉള്‍പ്പെടും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ബോംബാക്രമത്തിന്റെ സൂത്രധാരനും സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടിട്ടുണ്ടെന്ന് ഐ.എസ്.ഐ.എസുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ ചില പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത ഐ.എസ്.ഐ.എസ് കേസുകളിലെ പ്രതികള്‍ അവര്‍ സാക്കിര്‍ നായിക്കിന്റെയും മറ്റ് ഇസ്ലാമിക് പ്രാസംഗികരുടേയും പ്രസംഗത്തില്‍ നിന്നും സ്വാധീനിക്കപ്പെട്ടവരാമെന്ന് സമ്മതിച്ചിട്ടുണ്ട്.’ അലോക് മിത്തല്‍ പറഞ്ഞു.
ഐ.എസ്.ഐ.എസ് കേസുകളില്‍ ഭൂരിഭാഗവും സാക്കിര്‍ നായിക്കിന്റയും മറ്റ് ഇസ്ലാമിക് പ്രാസംഗികരുടേയും വീഡിയോകളിലൂടെ സ്വാധീനിക്കപ്പെട്ടവരാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അതിനാലാണ് അദ്ദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അലോക് മിത്തല്‍ വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ