| Saturday, 21st March 2020, 6:14 pm

ട്രെയ്‌നില്‍ യാത്ര ചെയ്ത പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് ബാധ; കണക്കുകള്‍ പുറത്തുവിട്ട് റെയില്‍വെ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ട് ട്രെയിനുകളിലായി യാത്ര ചെയ്തവര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ഇന്ത്യന്‍ റെയില്‍വെ. 12 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതില്‍ എട്ടുപേര്‍ ദല്‍ഹിയില്‍ നിന്ന് തെലുങ്കാന വഴി ആന്ധാപ്രദേശിലേക്ക് പോയ സംപര്‍ക്ക് ക്രാന്തി എക്‌സ്പ്രസില്‍ യാത്ര ചെയ്തവരാണ്. മാര്‍ച്ച് 13 നായിരുന്നു ഇവരുടെ യാത്ര.

മുംബൈയില്‍ നിന്ന് ജബല്‍പൂരിലേക്ക് യാത്ര ചെയ്തവരാണ് കൊവിഡ് സ്ഥിരീകരിച്ച മാറ്റു നാലുപേര്‍. ഇവര്‍ മാര്‍ച്ച് 16 നാണ് യാത്ര ചെയ്തത്. മാര്‍ച്ച് 16 ന് ബി 1 കോച്ചിലാണ് രോഗ ബാധിതരായ നാലുപേര്‍ യാത്ര ചെയ്തത്. ദുബായില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരാണ് ഇവര്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബെംഗളൂരുവില്‍ നിന്ന് ദല്‍ഹിയിലേക്ക് രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്ത രണ്ടുപേരെ നിര്‍ബന്ധിത ക്വറന്റെയിന് വിധേയരാക്കിയിട്ടുണ്ട്. നേരത്തെ രാജ്യത്തെ ട്രെയിനുകളില്‍ മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15 വരെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും തുക തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരുന്നു. ആളുകള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് റെയില്‍വെയുടെ ഈ നീക്കം.

തുക പൂര്‍ണമായും റീഫണ്ട് ചെയ്യുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ഞായറാഴ്ച രാജ്യമൊട്ടാകെ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഞായറാഴ്ച റെയില്‍വെ സേവനങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം,ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഇതുവരെ 258 പേര്‍ക്ക് കൊവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ 39 പേര്‍ വിദേശികള്‍ ആണ്. 258 രോഗികളില്‍ നാലുപേരാണ് മരണപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി ഓരോ രോഗികളാണ് മരണപ്പെട്ടത്. ഇതില്‍ 22 രോഗികളെ അസുഖം ഭേദമായ ശേഷം ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ വിദേശിയാണ്. ഇതുപ്രകാരം ഇന്ത്യയിലുടനീളം ഇതുവരെ കൊവിഡ് -19 കേസുകളുടെ എണ്ണം 231 ആണെന്ന് മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ ന്യൂമോണിയ കേസുകളും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more