| Tuesday, 11th December 2018, 8:22 am

കാല്‍ച്ചുവട്ടിലെ മണ്ണൊലിക്കുന്നു; നാല് വര്‍ഷത്തിനിടെ എന്‍.ഡി.എയില്‍ നിന്ന് വിട്ടുപോയത് 12 കക്ഷികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം മുന്നണി ബന്ധം വേര്‍പെടുത്തിയത് 12 കക്ഷികള്‍. ഏറ്റവുമൊടുവില്‍ ഇന്നലെ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പിയും മുന്നണി ബന്ധം അവസാനിപ്പിച്ചതോടെ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് എന്‍.ഡി.എയ്ക്ക് വിശിഷ്യാ ബി.ജെ.പിയ്ക്ക് പരീക്ഷണമാകും.

അടുത്തകാലം വരെ എന്‍.ഡി.എ ക്യംപിലെ കരുത്തരായ സഖ്യകക്ഷിയായ ടി.ഡി.പിയാണ് ഇന്ന് മോദി സര്‍ക്കാരിനെതിരായ ചേരിയെ ഐക്യപ്പെടുത്തുന്നതിനായി കടിഞ്ഞാണ്‍ വലിക്കുന്നത്. ടി.ഡി.പിയ്ക്ക് പിന്നാലെയാണ് ജമ്മു കാശ്മീരിലെ സഖ്യകക്ഷിയായ പി.ഡി.പി മുന്നണി വിട്ടത്.

ALSO READ: മോദിയ്ക്ക് ഇന്ന് ഇരട്ട പരീക്ഷണം; തെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം പാര്‍ലമെന്റ് സമ്മേളനവും ഇന്ന് ആരംഭിക്കും

ബി.ജെ.പിയുടെ സമാനസ്വഭാവക്കാരായ ശിവസേന അടുത്ത തവണ ബി.ജെ.പിയ്‌ക്കൊപ്പം മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അസം ഗണ പരിഷത്, ത്രിപുരയിലെ ഐ.പി.എഫ്.ടി എന്നിവയും ബി.ജെ.പിയുടെ നയപരിപാടികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

എന്‍.ഡി.എയില്‍ നിന്ന് കഴിഞ്ഞ് നാല് വര്‍ഷത്തിനിടെ അകന്ന പാര്‍ട്ടികള്‍ ഇവയാണ്:

ആര്‍.എല്‍.എസ്.പി,ടി.ഡി.പി, പി.ഡി.പി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (ജിതന്‍ റാം മാഞ്ചി), ജനാധിപത്യ രാഷ്ട്രീയസഭ (സി.കെ ജാനു), സ്വാഭിമാനി പക്ഷ (മഹാരാഷ്ട്ര), ജനസേവാ പാര്‍ട്ടി(പവന്‍ കല്യാണ്‍), ഡി.എം.ഡി.കെ(വിജയകാന്ത്), എ.ഡി.എം.കെ (വൈകോ), പി.എം.കെ(രാംദാസ്), ഹരിയാന ജനഹിത കോണ്‍ഗ്രസ് (കുല്‍ദീപ് ബിഷ്‌ണോയി), ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. കേരളത്തില്‍ ബി.ഡി.ജെ.എസും മുന്നണി സംവിധാനത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

നിലവില്‍ എന്‍.ഡി.എയിലുള്ള മറ്റുകക്ഷികള്‍:

ശിരോമണി അകാലിദള്‍, ലോക്ജനശക്തി പാര്‍ട്ടി, അപ്‌നാ ദള്‍, ആര്‍.പി.ഐ- അത്താവലെ, എ.ഐ.എന്‍.ആര്‍.സി, എന്‍.പി.പി

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more