| Thursday, 25th November 2021, 7:35 am

മേഘാലയയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 12 നേതാക്കള്‍ തൃണമൂലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മേഘാലയില്‍ 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെയുള്ളവരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ഇതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായി തൃണമൂല്‍ കോണ്‍ഗ്രസ് മാറും.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

സാങ്മ പാര്‍ട്ടി വിടുമെന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തുകയായിരുന്നു. പാര്‍ട്ടിയുമായി അദ്ദേഹത്തിന് അതൃപ്തി ഉണ്ടായിരുന്നു.

ഇതുവരെ കോണ്‍ഗ്രസില്‍ നിന്നും തൃണമൂലിലേക്ക് നിരവധി നേതാക്കളാണ് എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി വിപുലീകരിക്കാനുള്ള പദ്ധതികളാണ് തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: 12 Of 17 Congress MLAs Join Trinamool In Meghalaya In Late Night Coup

We use cookies to give you the best possible experience. Learn more